കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍ബുര്‍ഗിയുടെ കൊലയാളികളുടെ രേഖാചിത്രം പുറത്തുവിട്ടു,അന്വേഷണം തീവ്രഹിന്ദു സംഘടനകളിലേക്ക്?

Google Oneindia Malayalam News

ബെംഗളൂരു: കന്നട സാഹിത്യകാരനും യുക്തിവാദിയുമായ എംഎം കല്‍ബുര്‍ഗിയുടെ കൊലയാളികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം പൊലീസ് പുറത്ത് വിട്ടു. രണ്ട് പേരുടെ രേഖാചിത്രമാണ് പുറത്ത് വിട്ടത്. ഓഗസ്റ്റ് 30നാണ് സ്വന്തം വീട്ടില്‍ വച്ച് രണ്ട് അഞ്ജാതര്‍ കല്‍ബുര്‍ഗിയെ വെടിവച്ച് കൊന്നത്. വിഗ്രാഹാരാധനയില്‍ ഉള്‍പ്പടെ അദ്ദേഹം സ്വീകരിച്ച നടപടികള്‍ തീവ്ര ഹിന്ദു സംഘടനകളെ ചൊടിപ്പിച്ചിരുന്നു.

സംഭവത്തില്‍ സിഐഡി അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഹംപി കന്നഡ സര്‍വകാലശാല മുന്‍ വൈസ്് ചാന്‍സലറും യുക്തിവാദി ചിന്തകനുമായ കല്‍ബുര്‍ഗിയെ ഇല്ലാതാക്കിയതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സിഐഡി അന്വേഷിയ്ക്കുന്നുണ്ട്. കേസ് സിബിഐയ്ക്ക് കൈമാറിയതായും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നും ഹൂബഌ-ദര്‍വാഡ് പൊലീസ് കമ്മീഷണര്‍ പാണ്ഡുരംഗ റാണെ പറഞ്ഞു.

MM Kalaburgi

കേസ് സിബിഐയ്ക്ക് വിടുന്നത് സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ സിബിഐ കേസ് ഏറ്റെടുക്കുന്നത് വരെ സിഐഡി തന്നെ അന്വേഷണം തുടരും. എസ്പി ഡിസി രാജപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിയ്ക്കുന്നത്. മഹാരാഷ്ട്ര പൊലീസുമായി ചേര്‍ന്നാണ് അന്വേഷണം. പുരോഗമന ചിന്താഗതിക്കാരേയും യുക്തിവാദികളേയും ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടന്നികുന്നോയെന്നും അന്വേഷിയ്ക്കും.

English summary
MM Kalburgi Murder Case: Sketches of 2 Suspects Released.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X