കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശാപ്പു നടത്തിയവരെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനു നേരെ ആക്രമണം..കല്ലേറ്!!!

കണ്ടെത്തിയ മാംസം പോലീസ് ഫോറന്‍സിക് പരിശോധനക്ക് അയച്ചു

Google Oneindia Malayalam News

മുസാഫിര്‍നഗര്‍: പശുവിനെയും കശാപ്പിനെയും കശാപ്പു നിരോധനത്തെയും ചുറ്റിപ്പറ്റിയുള്ള സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും രാജ്യത്ത് തുടര്‍ക്കഥകളാകുകയാണ്. ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറില്‍ പശുക്കളെ കശാപ്പു ചെയ്തവരെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ജനക്കൂട്ടം ആക്രമിച്ചു. സംഭവത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥക്ക് പരിക്കേറ്റു. പോലീസ് വാഹനത്തിനു നേരയെും അക്രമികള്‍ കല്ലെറിഞ്ഞു. മുസാഫിര്‍നഗറിലെ താല്‍ഹെഡി ബജൂര്‍ഗ് ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തില്‍ മൂന്നു പേര്‍ പശുക്കളെ കൊന്നെന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇതില്‍ ഒരാളുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും ഇറച്ചിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതോടൊപ്പം 15 കിലോ ഇറച്ചിയും കശാപ്പിന് ഉപയോഗിച്ചിരുന്ന ആയുധങ്ങളും കണ്ടെത്തി. എന്നാല്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം പോലീസിനെ ആക്രമിക്കുകയായിരുന്നു.

നിതീഷ് കുമാർ സർക്കാരിനെ അട്ടിമറിക്കില്ല!!ബിജെപിയുമായി ഒരിക്കലും യോജിച്ചു പോകില്ലെന്ന് ലാലു പ്രസാദ്നിതീഷ് കുമാർ സർക്കാരിനെ അട്ടിമറിക്കില്ല!!ബിജെപിയുമായി ഒരിക്കലും യോജിച്ചു പോകില്ലെന്ന് ലാലു പ്രസാദ്

 04-1443971570-cow-2

സംഭവത്തില്‍ 47 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റെയ്ഡില്‍ കണ്ടെടുത്ത മാംസം പശു ഇറച്ചി തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചതായും പോലീസ് പറഞ്ഞു. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

English summary
Mob attacked officers trying to arrest three for cow slaughter in Muzaffarnagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X