കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫിനെ ചൊല്ലി തര്‍ക്കം രൂക്ഷം, ജമ്മുവില്‍ ഇന്റര്‍നെറ്റ് പോലും നിരോധിച്ചു

  • By Sruthi K M
Google Oneindia Malayalam News

ശ്രീനഗര്‍: ബീഫിനെ ചൊല്ലി ജമ്മു-കാശ്മീരില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പോലും നിര്‍ത്തിവെക്കേണ്ടി വന്നു. സോഷ്യല്‍ മീഡിയകള്‍ വഴിയാണല്ലോ ഇപ്പോള്‍ തര്‍ക്കങ്ങളും പ്രചരണങ്ങളും നടക്കുന്നത്. ഇതുവഴി വര്‍ഗീയ വിദ്വേഷം പടരുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

പ്രചരണങ്ങളും വിമര്‍ശനങ്ങളും നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇന്റര്‍നെറ്റ് സേവനം നിരോധിച്ചിരിക്കുന്നത്. ജമ്മു-കാശ്മീര്‍ നിയമസഭയില്‍ ബീഫിനെ ചൊല്ലി പൊരിഞ്ഞ തര്‍ക്കം നടന്നിരുന്നു. ബിജെപി നേതാക്കള്‍ സ്വതന്ത്ര എംഎല്‍എയെ മര്‍ദ്ദിക്കുകയാണ് ഉണ്ടായത്. ഇതോടെയാണ് രംഗം വഷളായത്.

ban

ഇനിയും അക്രമങ്ങള്‍ ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് ഇന്റര്‍നെറ്റ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ബീഫ് ഫെസ്റ്റും ജമ്മു-കാശ്മീരില്‍ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജമ്മുവില്‍ പ്രതിഷേധങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.

ബിജെപി എംഎല്‍എമാരായ ഗഗന്‍ ഭഗത്, രാജീവ് ശര്‍മ്മ, രവീന്ദര്‍ റെയ്‌ന എന്നിവര്‍ ചേര്‍ന്നാണ് എംഎല്‍എയായ റാഷിദിനെ നിയമസഭയില്‍വെച്ച് കൈയ്യേറ്റശ്രമം നടത്തിയത്.

English summary
Mobile internet services have been blocked in Jammu, the police said today, citing fear of misuse of social media to stir trouble over the beef controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X