കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂക്ഷിയ്ക്കുക... ടാക്‌സ് റിട്ടേണിന്റെ പേരില്‍ 'മെസേജ്' തട്ടിപ്പ്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഇന്‍കം ടാക്‌സ് റിട്ടേണിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ് . മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് പരിപാടി. കോടിക്കണക്കിന് മേസെജുകളാണ് ഫോണുകളിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരിയ്ക്കുന്നത്.

എസ്എംഎസ് ആയാണ് സന്ദേശം എത്തുക. ലിങ്ക് തുറന്നാല്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റിന് സമാനമായ വെബ്‌സൈറ്റ് തന്നെ കാണാം. എന്നാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോയാല്‍ അവസാനം കുടുങ്ങുമെന്ന് മാത്രം.

നിങ്ങളുടെ മുന്‍കാലങ്ങളിലെ നികുതിയടവ് റവന്യൂബോര്‍ഡ് പരിശോധിച്ചതില്‍ 'ഇത്ര' തുക നിങ്ങള്‍ക്ക് തിരിച്ച് ലഭിയ്ക്കാന്‍ അര്‍ഹതയുണ്ട്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ടാക്‌സ് റിഫണ്ട് അപേക്ഷ സമര്‍പ്പിയ്ക്കാമെന്നും സന്ദേശത്തിലുണ്ടാകും.

Tax Fraud

മാനേജ്‌മെന്റ്‌സ് ഡോട്ട് കോ ഡോട്ട് ഇന്‍(http://management.co.in/fast/dc/pr/kp/refund/asset/income/ir.php) എന്ന ലിങ്ക് ആണ് വരിക. എന്നാല്‍ ഇതിന്റെ ആധികാരികത പരിശോധിയ്ക്കുമ്പോള്‍ തന്നെ തട്ടിപ്പ് പിടികിട്ടും. സൈറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ചിട്ടുള്ള വിലാസം തന്നെ തട്ടിപ്പാണ്.

345 ഓള്‍ഡ് ബോംബേ ഓഫ് എയര്‍ പോര്‍ട്ട്, ദില്ലി എന്നാണ് വിലാസം. ഇന്ത്യയില്‍ എവിടേയും ഇല്ലാത്ത ഒരു മൊബൈല്‍ നമ്പറും കൊടുത്തിട്ടുണ്ട്. സുരേഷ്22 അറ്റ് യാഹൂ ഡോട്ട് കോം എന്ന ഇമെയില്‍ വിലാസവും കൊടുത്തിട്ടുണ്ട്.

English summary
Mobile Phone message fraud in the name of Income Tax surplus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X