കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡൽ കൊല്ലപ്പെട്ട സംഭവം... 70 ദിവസത്തിന് ശേഷം സൂപ്പർസ്റ്റാർ വിക്രം അറസ്റ്റിൽ..

  • By Kishor
Google Oneindia Malayalam News

കൊല്‍ക്കത്ത: മോഡല്‍ സോണികാ സിംഗ് മരിക്കാനിടയായ റോഡ് ആക്‌സിഡന്റുമായി ബന്ധപ്പെട്ട് പ്രമുഖ ബെംഗാളി നടനായ വിക്രം ചാറ്റര്‍ജിയെ പോലീസ് അറസ്റ്റ് ചെയ്തു. നടി കൊല്ലപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ 29 ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. കേസ് അട്ടിമറിക്കാൻ ശ്രമമ നടന്നതടക്കം ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

നാടകീയമായ അറസ്റ്റ്

നാടകീയമായ അറസ്റ്റ്

ബംഗാളി മോഡലായ സോണിക സിംഗ് ചൗഹാൻ മരിച്ച് രണ്ടരമാസം പിന്നിടുമ്പോളാണ് പോലീസ് പ്രമുഖ നടനായ വിക്രം ചാറ്റർജിയെ അറസ്റ്റ് ചെയ്യുന്നത്. സൗത്ത് കൊൽക്കത്തയിലെ കസബയിൽ ഒരു ഷോപ്പിങ് മാളിന് മുന്നിൽ വെച്ചാണ് പോലീസ് ചാറ്റർജിയെ അറസ്റ്റ് ചെയ്തത്.

സംഭവം നടന്നത് ഇങ്ങനെ

സംഭവം നടന്നത് ഇങ്ങനെ

2017 ഏപ്രിൽ 28ന് പുലര്‍ച്ചെയാണ് വിക്രം ചാറ്റര്‍ജി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. വിക്രം ചാറ്റര്‍ജിയും മോഡലായ സോണികാ സിംഗും കൂട്ടുകാരും പബ്ബില്‍ നിന്നും തിരിച്ചുവരുമ്പോളാണ് അപകടം ഉണ്ടായത്. കാര്‍ ഓടിച്ചിരുന്നത് വിക്രം ചാറ്റര്‍ജിയായിരുന്നു. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.

അസ്വഭാവികത തോന്നി

അസ്വഭാവികത തോന്നി

കാറോടിച്ചിരുന്ന വിക്രം ചാറ്റര്‍ജി മദ്യലഹരിയിലായിരുന്നോ എന്ന് അന്ന് തന്നെ സംശയം തോന്നിയിരുന്നു. പബ്ബില്‍ നിന്നാണ് ഇവര്‍ വന്നതെന്നും ഈ സംശയത്തിന് കാരണമായി. പുലര്‍ച്ചെ നാലരയോടെ കൊല്‍ക്കത്തയിലെ റാഷ്ബെഹാരി റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. നടിയുടെ മരണത്തിന് പിന്നാലെ വിക്രം ചാറ്റര്‍ജിക്കെതിരെ സോണികാ സിംഗിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പച്ചക്കള്ളം പറഞ്ഞ് നടൻ

പച്ചക്കള്ളം പറഞ്ഞ് നടൻ

വണ്ടിയോടിക്കുന്ന സമയത്ത് വിക്രം ചാറ്റർജി മദ്യപിച്ചിരുന്നതായി സംശയം തോന്നിയിരുന്നു. ഇത് സോണികയുടെ ബന്ധുക്കളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇങ്ങനെ ഒരു കാര്യം വിക്രം ചാറ്റർജി പാടേ നിഷേധിച്ചു. താൻ മദ്യപിച്ചിരുന്നില്ല എന്നാണ് കാരം പറഞ്ഞത്. എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ നടൻ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.

അമിതവേഗത, അശ്രദ്ധ അപകടകാരണം

അമിതവേഗത, അശ്രദ്ധ അപകടകാരണം

കാറോടിക്കുമ്പോൾ വിക്രം ചാറ്റർജി മദ്യപിച്ചിരുന്നു എന്ന് പോലീസിന് തുടക്കം മുതൽ തന്നെ സംശയം ഉണ്ടായിരുന്നു. വിക്രം ചാറ്റർജിക്കൊപ്പം മുൻസീറ്റിലായിരുന്നു സോണിക സിംഗ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോൾ കാർ 100 കിലോമീറ്ററിലധികം സ്പീഡിലായിരുന്നു. അശ്രദ്ധയും അമിതവേഗവുമാണ് അപകട കാരണം എന്നാണ് പോലീസിന്റെ പ്രഥമ റിപ്പോർട്ട്.

വിക്രമിനെതിരായ ആരോപണം

വിക്രമിനെതിരായ ആരോപണം

അശ്രദ്ധയോടെ വണ്ടിയോടിച്ച് ആളെ കൊന്നതിന് 304 എ പ്രകാരമാണ് വിക്രം ചാറ്റർജിക്കെതിരെ ആദ്യം കേസെടുത്തത്. പിന്നീടത് 304 ആക്കി മാറ്റുകയായിരുന്നു. രാത്രി മുഴുവൻ സോണിയയ്ക്കൊപ്പം വിക്രം പാർട്ടിയിലായിരുന്നു. നന്നായി മദ്യപിച്ചിരുന്നു. ഉറങ്ങിയിരുന്നില്ല. സംഭവം നടക്കുമ്പോൾ വണ്ടിയോടിക്കാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല വിക്രം എന്നാണ് മെഡിക്കൽ റിപ്പോർട്ട്.

സോണിയയുടെ വിവാഹം

സോണിയയുടെ വിവാഹം

കൊല്ലപ്പെട്ട സോണിയയുടെ വിവാഹം ഈ വർഷം നടക്കാനിക്കുകയായിരുന്നു. സാഹേബ് ബട്ടാചാര്യയാണ് വരൻ, സാഹേബും സോണിയയും ഏറെ നാളായി പ്രണയത്തിലാണ്. ബംഗാൾ ഫിലിം ഇൻഡസ്ട്രിയിൽ ഈ കാര്യം എല്ലാവർക്കും അറിയുന്നതുമാണ്. വിവാഹം ഉറപ്പിച്ച സോണിയയുമായി വിക്രമിനെന്താണ് പാതിരാത്രിയിൽ കാര്യമെന്ന് സോണിയയുടെ സുഹൃത്തുക്കൾ ചോദ്യം ഉയർത്തിയിട്ടുണ്ട്.

അപകടം ഉണ്ടായത്

അപകടം ഉണ്ടായത്

ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിടുകയായിരുന്നു. കാര്‍ തലകീഴായി മറിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു കാറുമായി കൂട്ടിയിടി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് നടന്റ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ സി സി ടി വി ദൃശ്യങ്ങളില്‍ അങ്ങനെയൊരു വാഹനം ഉളളതായി പോലീസിന് തെളിവ് കിട്ടിയിട്ടില്ല.

ഓവര്‍ സ്പീഡിലായിരുന്നു

ഓവര്‍ സ്പീഡിലായിരുന്നു

അമിത വേഗതയില്‍ വന്ന കാര്‍ ഡീവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് അടുത്തുള്ള കടയില്‍ ഇടിച്ചാണ് തലകീഴായി മറിഞ്ഞത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ സോണിക സിംഗിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

കേസ് അട്ടിമറിക്കാൻ ശ്രമം

കേസ് അട്ടിമറിക്കാൻ ശ്രമം

നടിയും മോഡലുമായ സോണിക ചൗഹാന്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നതായി നേരത്തെ റിപ്പോര്ട്ടുകൾ വന്നിരുന്നു. നടന്‍ വിക്രം ചാറ്റര്‍ജി ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍, നടന്‍ മദ്യപിച്ചിരുന്നുവോ എന്ന് പരിശോധിക്കാനായി പോലീസ് രക്തസാമ്പിളെടുത്തത് കേസ് അട്ടിമറിക്കാനായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സംശയം തോന്നാൻ കാരണം

സംശയം തോന്നാൻ കാരണം

0.5 ml രക്തം മാത്രമാണ് പരിശോധനയ്ക്കായി എടുത്തത്. രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതായി എടുക്കേണ്ടുന്നതിന്റെ ഇരുപതില്‍ ഒരു ഭാഗം മാത്രമാണ് പോലീസ് എടുത്തിരുന്നതെന്ന് ബംഗാളി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.കേസിന്റെ തുടക്കംമുതല്‍ പോലീസിന്റെ അനാസ്ഥയെക്കുറിച്ച് ആരോപണമുണ്ടായിരുന്നു. പതുക്കെയുളള അന്വേഷണവും കേസില്‍ വിക്രമിനെ രക്ഷിക്കാനുള്ള ശ്രമവും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

English summary
Model Sonika singha Chouhan case accused actor Bikram Chattrrjee is arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X