കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റണ്‍ മോദി റണ്‍ ; ഏകതയ്ക്കായി കൂട്ടയോട്ടം

Google Oneindia Malayalam News

ദില്ലി : രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂട്ടയോട്ടം. ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പാട്ടേലിന്റെ ജന്മവാര്‍ഷികം ദേശീയ ഐക്യതാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ദില്ലിയിലായിരുന്നു കൂട്ടയോട്ടം. വിജയ്ചൗക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫഌഗ് ഓഫ് ചെയ്തു.

രാജ്യത്ത് ഐക്യം കാത്തുസൂക്ഷിക്കുകയെന്നത് ചെറിയ കാര്യമല്ലെന്ന് സര്‍ദാര്‍ പാട്ടേലിനെ അനുസ്മരിച്ച് മോദി പറഞ്ഞു. '' നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ പാരമ്പര്യം. അതിനാല്‍ ആദര്‍ശങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ക്ക് അഖണ്ഡത ഇല്ലാതാക്കാനാവില്ല. ജാതി-മത-ഭാഷാ വ്യത്യാസങ്ങള്‍ക്ക് അതീതമായി ഉയരേണ്ട സമയമാണിത്.രാജ്യത്തിന്റെ അഖണ്ഡത ഊട്ടിയുറപ്പിക്കുന്നതില്‍ പാട്ടേലിന്റെ പങ്ക് വളരെ വലുതാണ്. ഗാന്ധിജിയും പട്ടേലും തമ്മില്‍ അഭേദ്യമായ ബന്ധമാണുണ്ടായിരുന്നത്. പട്ടേല്‍ ഇല്ലെങ്കില്‍ ഗാന്ധിജി അപൂര്‍ണനാണ്. '' - മോദി പറഞ്ഞു.

run-for-unity

കൂട്ടയോട്ടത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് മോദി ദേശീയ പുനരൈക്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ പട്ടേല്‍ ചൗക്ക് പാര്‍ലമെന്റ് സ്ട്രീറ്റിിലെത്തി പട്ടേലിന്റെ സ്മൃതി കുടീരത്തില്‍ മോദി പുഷ്പാര്‍ച്ചന നടത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, സുഷമ സ്വരാജ് എന്നിവരും പങ്കെടുത്തു.

English summary
Modi flagged off the 'Run for Unity' on the occasion of the birth anniversary of Sardar Vallabhbhai Patel, which is being commemorated as Rashtriya Ekta Diwas. Modi walked along the Raj Path to India Gate after flagging of the run in which hundreds of people participated.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X