ഷെരീഫല്ല, താനാണ് മോദിക്ക് മറുപടി നല്‍കിയത്, ഹഫീസ് സയ്യിദ്! അഖ്‌നൂര്‍ മോദിക്കുള്ള മറുപടിയോ?

തിങ്കളാഴ്ച അഖ്‌നൂരിലെ സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണം മോദിക്കുള്ള മറുപടിയാണെന്നാണ് സയ്യിദ് പറയുന്നത്.മോദിയുടെ സര്‍ജിക്കല്‍ ആക്രമണത്തിന് പാകിസ്ഥാന്‍ മുജഹിദീന്‍ നല്‍കിയ മറുപടിയാണിതെന്നും സയ്യിദ്

  • Published:
Subscribe to Oneindia Malayalam

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ജിക്കല്‍ ആക്രമണത്തിന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയല്ല താന്‍ മറുപടി നല്‍കിയിട്ടുണ്ടെന്ന് ലെഷ്‌കര്‍ ഇ തൊയിബ നേതാവ് ഹഫീസ് മുഹമ്മദ് സയ്യിദ്. ബുധനാഴ്ച പാക് അധീന കശ്മീരിലെ മുസഫറബാദില്‍ പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് സയ്യിദ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിങ്കളാഴ്ച അഖ്‌നൂരിലെ സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണം മോദിക്കുള്ള മറുപടിയാണെന്നാണ് സയ്യിദ് പറയുന്നത്.

മോദിയുടെ സര്‍ജിക്കല്‍ ആക്രമണത്തിന് പാകിസ്ഥാന്‍ മുജഹിദീന്‍ നല്‍കിയ മറുപടിയാണിതെന്നും സയ്യിദ്. മോദി സര്‍ജിക്കല്‍ ആക്രമണത്തെ കുറിച്ച് വ്യക്തമാക്കിയിരുന്നുവെന്നും എന്നാല്‍ താന്‍ അതിന് മറുപടി നല്‍കിയെന്നുമാണ് സയ്യിദ് പറയുന്നത്. മോദിയുടെ സര്‍ജിക്കല്‍ ആക്രമണം ലോകത്തെ വിഡ്ഢിയാക്കാനുള്ള സിനിമ മാത്രമാണെന്നും സയ്യിദ് പരിഹസിക്കുന്നു.

മോദിക്ക് വേണ്ടത് തന്റെ മറുപടി

നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ ആക്രമണം നടത്തിയെന്നാണ് മോദി പറയുന്നത്. എന്നാല്‍ മോദിക്ക് ദൈവത്തിന്റെ നാമത്തില്‍ താന്‍ മറുപടി നല്‍കിയിരിക്കുകയാണ്- സയ്യിദ് പറയുന്നു. മോദിക്ക് വേണ്ടത് തന്റെ മറുപടി മാത്രമാണെന്നും സയ്യിദ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് മോദിക്ക് മറുപടി നല്‍കിയിട്ടില്ലെന്നും സയ്യിദ് പറയുന്നു.

അഖ്‌നൂര്‍ ആക്രമണം മോദിക്കുള്ള മറുപടി

ഉറി ആക്രമണത്തിന് പകരമായി മോദി നടത്തിയെന്ന് പറയുന്ന സര്‍ജിക്കല്‍ ആക്രമണത്തിന് മറുപടിയാണ് അഖ്‌നൂര്‍ ആക്രമണമെന്നാണ് സയ്യിദ് പറയുന്നത്. അഖ്‌നൂര്‍ സൈനിക ക്യാംപിലുണ്ടായത് നാല് പാകിസ്ഥാന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരുടെ സര്‍ജിക്കല്‍ ആക്രമണമാണെന്നും സയ്യിദ്.

അഖ്‌നൂര്‍ ആക്രമണം

നിയന്ത്രണ രേഖയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള അഖ്‌നൂരിലെ ജനറല്‍ റിസേര്‍വ് എന്‍ജിനീയര്‍ ഫോഴ്‌സ് ക്യാംപിലാണ് തിങ്കളാഴ്ച ആക്രമണം നടത്തിയതെന്ന് സയ്യിദ് പറയുന്നു.ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും സയ്യിദ്. നാല് യുവാക്കളാണ് ആക്രമണം നടത്തിയതെന്നും സയ്യിദ് വ്യക്തമാക്കുന്നു. സയ്യിദിന്റെ രണ്ട് മുനിട്ട് ദൈര്‍ഘ്യമുള്ള ഉര്‍ദു ടേപ്പ് പുറത്തുവന്നിട്ടുണ്ട്.

ആക്രമണം നടത്തിയവര്‍ സുരക്ഷിതരായെത്തി

അഖ്‌നൂര്‍ സൈനിക ക്യാംപില്‍ ആക്രമണം നടത്തിയ യുവാക്കള്‍ സുരക്ഷിതാരായി തന്നെ തിരിച്ചെത്തിയെന്നും സയ്യിദ് പറയുന്നു. അവര്‍ക്ക് ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്നും സയ്യിദ്. ഇതാണ് ശരിക്കുള്ള സര്‍ജിക്കല്‍ ആക്രമണം എന്നാണ് സയ്യിദ് പറയുന്നത്.

മോദിയുടേത് തെറ്റായ വാദം

ഉറി ആക്രമണത്തിന് പിന്നാലെ 40 ലഷ്‌കര്‍ ഇ തോയിബ ഭീകരരെ സര്‍ജിക്കല്‍ ആക്രമണത്തിലൂടെ വധിച്ചുവെന്ന മോദിയുടെ വാദം കളവാണെന്നും സയ്യിദ് പറയുന്നു. ലോകത്തെ വിഡ്ഢിയാക്കാനൂളള മോദിയുടെ നാടകമാണിതെന്നും സയ്യിദ്.

നിങ്ങള്‍ ഞങ്ങള്‍ക്ക് അവസരം തന്നു

എന്താണ് ശരിക്കുള്ള സര്‍ജിക്കല്‍ ആക്രമണം എന്ന് പഠിപ്പിക്കാന്‍ അവസരം തന്നത് നിങ്ങളാണെന്നും മുജാഹിദീന്‍ എന്താണ് ശരിക്കുള്‌ള സര്‍ജിക്കല്‍ ആക്രണം എന്ന് പഠിപ്പിക്കുകയും ചെയ്തുവെന്നും സയ്യിദ് പറയുന്നു. അഖ്‌നൂരിലെ 10 റൂമില്‍ നാല് ഭീകരര്‍ ആക്രമണം നടത്തിയെന്നാണ് സയ്യിദിന്റെ വാദം. ആരും കടന്നു ചെല്ലാന്‍ ധൈര്യം കാണിക്കാത്ത മേഖലയിലേക്കാണ് ഭീകരര്‍ കടന്നുചെന്നതെന്നും സയ്യിദ്.

ഉറി ആക്രമണം

2016 സെപ്തംബര്‍ 18നാണ് 18 സൈനികരുടെ മരണത്തിന് ഇടയാക്കിയ ഉറി ആക്രമണം ഉണ്ടായത്. നാല് ഭീകരരാണ് സൈനിക ക്യാംപില്‍ കടന്ന് ആക്രമണം നടത്തിയത്. ഇതിന് മറുപടിയാണ് ആക്രമണം നടന്ന് പത്ത് ദിവസങ്ങള്‍ക്കു ശേഷം നിയന്ത്രണ രേഖ കടന്ന ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ ആക്രമണം നടത്തിയത്. നാല് മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ 40 ലഷ്കര്‍ ഇ തോയിബ ഭീകരര്‍ കൊല്ലപ്പെട്ടന്നാണ് ഇന്ത്യന്‍ സൈന്യത്തിന്‍റെ അവകാശ വാദം.

English summary
Nawaz Sharif does not reply to Narendra Modi. It is I who reply to Modi, the big boss of the Lashkar-e-Tayiba, Hafiz Mohammad Saeed said in a brazen disclosure.
Please Wait while comments are loading...