കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വാക്കുപാലിച്ചു, പട്ടാളക്കാര്‍ക്കൊപ്പം 'പ്രധാന സേവക്'!

Google Oneindia Malayalam News

ശ്രീനഗര്‍: പി എം എന്നതിന് പ്രധാന്‍ മന്ത്രി എന്നല്ല പ്രധാന്‍ സേവക് എന്നാണ് നരേന്ദ്ര മോദിക്ക് അര്‍ഥം. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞ ഈ വാക്കുകള്‍ മോദി അര്‍ഥവത്താക്കി. സിയാച്ചിനിലെ മരംകോച്ചുന്ന തണുപ്പില്‍ നാടിന്റെ അഭിമാനമായ പട്ടാളക്കാരെ കണ്ടും അവര്‍ക്കൊപ്പം കൂടിയും അദ്ദേഹം ദീപാവലി ആഘോഷിച്ചു. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ ആദ്യ ദീപാവലി കൂടിയാണിത്.

മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടി കാവല്‍ നില്‍ക്കുന്ന അതിര്‍ത്തിയിലെ പട്ടാളക്കാരെ സ്വന്തം കണ്ണ് കൊണ്ട് കാണുകയായിരുന്നു മോദി. ഡോക്ടര്‍മാര്‍ കൂടെ നടന്ന് തന്റെ ആരോഗ്യസ്ഥിതിയും ബി പിയും നോക്കുന്നു. അപ്പോള്‍ എത്ര കഷ്ടപ്പെട്ടാണ് നിങ്ങള്‍ ഇവിടെ സമയം ചെലവഴിക്കുന്നുണ്ടാകുക. മോദി ചോദിച്ചു. 12000 അടി ഉയരത്തില്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന യുദ്ധസ്ഥലത്തായിരുന്നു മോദി ദീപാവലി ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത്. ചിത്രങ്ങള്‍ കാണൂ.

മധുരം പിടിക്കൂ

മധുരം പിടിക്കൂ

സിയാച്ചിനിലെ തന്റെ സന്ദര്‍ശനത്തിനിടെ പട്ടാള ക്യാംപില്‍ ദീപാവലി മധുരം വിതരണം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഞാന്‍ പറയുന്നത്

ഞാന്‍ പറയുന്നത്

സിയാച്ചിനിലെ പട്ടാള ക്യാംപില്‍ മോദിയുടെ ദീപാവലി ആശംസ

ബേസ് ക്യാംപില്‍

ബേസ് ക്യാംപില്‍

ആര്‍മി ചീഫ് ജനറല്‍ ദല്‍ബീര്‍ സിംഗിനൊപ്പം സിയാച്ചിനിലെ ബേസ് ക്യാംപില്‍ മോദി

വരൂ സ്വാഗതം

വരൂ സ്വാഗതം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സിയാച്ചിനിലെ ബേസ് ക്യാംപിലേക്ക് സ്വാഗതം ചെയ്യുന്നു

 സുരക്ഷ ശക്തം

സുരക്ഷ ശക്തം

നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയത്.

നിതാന്ത ജാഗ്രത

നിതാന്ത ജാഗ്രത

മോദി സന്ദര്‍ശനത്തിന് മുന്നോടിയായി രാജ് ഭവന് സമീപത്ത് കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരന്‍

മോദി ജി വരുന്നു

മോദി ജി വരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനെത്തിയ ബി ജെ പി പ്രവര്‍ത്തകരുടെ തിരക്ക്

മോദിയും ദീപാവലിയും

മോദിയും ദീപാവലിയും

മോദി സന്ദര്‍ശനവും ദീപാവലിയും ആഘോഷിക്കുന്ന ബി ജെ പി പ്രവര്‍ത്തകര്‍

എടുത്തും കൊടുത്തും

എടുത്തും കൊടുത്തും

ആംഡ് ഫോഴ്‌സിലെ പട്ടാളക്കാര്‍ക്കൊപ്പം മധുരം പങ്കിടുന്ന മോദി

English summary
Prime Minister Narendra Modi paid a surprise Diwali visit to Siachen, repeating his Independence Day theme of being a pradhan sevak who had come to see and experience the conditions faced by soldiers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X