കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണബ് മുഖര്‍ജി അച്ഛനെപ്പോലെയായിരുന്നു!!വികാരാധീനനായി മോദി

മോദി അല്‍പമെങ്കിലും വിശ്രമിക്കാന്‍ സമയം കണ്ടെത്തണമെന്ന് പ്രണബ് മുഖര്‍ജി

Google Oneindia Malayalam News

ദില്ലി: സ്ഥാനമൊഴിയുന്ന രാഷ്ട്രപതി തനിക്ക് അച്ഛനെപ്പോലെയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരിച്ച് പിതൃസഹജമായ വാത്സല്യം തിരകെ പ്രകടിപ്പിച്ച് പ്രണാബ് മുഖര്‍ജി.പ്രണബ് മുഖര്‍ജിക്ക് സമര്‍പ്പണം ചെയ്തുകൊണ്ട് ഞായറാഴ്ച ദില്ലിയില്‍ വെച്ചു നടന്ന പുസ്തക പ്രകാശന വേളയിലാണ് മോദി വികാരാധീനനായത്. പ്രണബ് മുഖര്‍ജിയെക്കുറിച്ചു സംസാരിച്ചപ്പോള്‍ മോദിയുടെ ശബ്ദത്തില്‍ ആരാധനയും സ്‌നേഹവും നിഴലിച്ചു. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളല്ല, മറിച്ച് മാനുഷിക പരിഗണനകളാണ് ഈ സ്‌നേഹത്തിനു കാരണമെന്നും മോദി പറഞ്ഞതായി പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

താന്‍ അച്ഛനെപ്പോലെയാണെന്നു പറഞ്ഞ മോദിയെ തിരിച്ചും പ്രശംസിച്ചു പ്രണബ് മുഖര്‍ജി. മാത്രമല്ല മോദി തനിക്കു ചെയ്തു തന്ന എല്ലാ കാര്യങ്ങള്‍ക്കും നന്ദി പറയുകയും ചെയ്തു. പ്രണാബ് മുഖര്‍ജിയോടൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷവും മോദി പങ്കുവെച്ചു. പ്രണബ് മുഖര്‍ജി മോദിയെ പ്രശംസിച്ചിട്ടുണ്ട്. മോദിയുടെ മന്‍ കി ബാത്തിനും പ്രണബ് മുഖര്‍ജിയുടെ പ്രശംസ ലഭിച്ചിട്ടുണ്ട്.

പറഞ്ഞത് ഹൃദയത്തില്‍ നിന്നും

പറഞ്ഞത് ഹൃദയത്തില്‍ നിന്നും

'എന്റെ ഹൃദയത്തില്‍ നിന്നുമാണ് ഞാനിതു പറയുന്നത്. തന്റെ മകനെ സ്‌നേഹത്തോടെ പരിപാലിക്കുന്ന അച്ഛനെപ്പോലെയായിരുന്നു അദ്ദേഹം' മോദി പറഞ്ഞു. മോദിയോട് തിരിച്ചും തനിക്കുള്ള വാത്സല്യം പ്രകടിപ്പിക്കാന്‍ പ്രണാബ് മുഖര്‍ജി മറന്നില്ല. മോദി അല്‍പമെങ്കിലും വിശ്രമിക്കാന്‍ സമയം കണ്ടെത്തണമെന്നാണ് പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടത്.

ആരോഗ്യം ശ്രദ്ധിക്കൂ..മോദിയോട് പ്രണബ് മുഖര്‍ജി

ആരോഗ്യം ശ്രദ്ധിക്കൂ..മോദിയോട് പ്രണബ് മുഖര്‍ജി

'എന്തുകൊണ്ടാണ് തിരക്കിട്ട് ഇങ്ങനെ ഓടുന്നത്. അല്‍പമെങ്കിലും സമയം വിശ്രമിക്കാനായി കണ്ടെത്തൂ. പരിപാടികളുടെ എണ്ണം കുറക്കണം. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണം', മോദിക്ക് പ്രണബ് മുഖര്‍ജിയുടെ ഉപദേശം. വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങള്‍ ഒരു തരത്തിലും പ്രധാനമന്ത്രിയും രാഷ്ട്രപതിയും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിട്ടില്ലെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. തനിക്കു ചെയ്തു തന്ന എല്ലാ സഹായങ്ങള്‍ക്കും മോദിക്ക് നന്ദി പറയാനും പ്രണബ് മുഖര്‍ജി പറഞ്ഞില്ല.

അച്ഛാ ദിനങ്ങളായിരുന്നോ?

അച്ഛാ ദിനങ്ങളായിരുന്നോ?

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ മികച്ച ഭരണമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടിരുന്നു. മോദി ഏറ്റവും മികച്ച രീതിയില്‍ ആശയവിനിമയം നടത്തുന്ന ഭരണകര്‍ത്താക്കളില്‍ ഒരാളാണ്. ഇന്ത്യയുടെ സാമ്പത്തികരംഗത്തിന് പുതിയ ദിശബോധം നല്‍കാന്‍ മോദിക്കു കഴിഞ്ഞുവെന്നും എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചു നടന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുമ്പോള്‍ രാഷ്ട്രപതി അഭിപ്രായപ്പെട്ടിരുന്നു.

ഉപമിച്ചത് നെഹ്‌റുവിനോട്

ഉപമിച്ചത് നെഹ്‌റുവിനോട്

നരേന്ദ്രമോദിയെ മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിനോടും ഇന്ദിരാഗാന്ധിയോടുമാണ് രാഷ്ട്രപതി ഉപമിച്ചത്. ഒരു ജനാധിപത്യരാജ്യത്തിനു യോജിച്ച രീതിയില്‍ തന്റെ ആശയങ്ങളും അഭിപ്രായങ്ങളും ജനങ്ങളോട് സംവദിക്കാനും മതേതരരാഷ്ട്രത്തിനു യോജിച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാനുമാണ് ഇരുവരേയും പോലെ മോദി ശ്രമിക്കുന്നതെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടിരുന്നു.

നോട്ട്‌നിരോധനത്തിന് വിമര്‍ശനം

നോട്ട്‌നിരോധനത്തിന് വിമര്‍ശനം

എന്നാല്‍ നോട്ടുനിരോധനം സംബന്ധിച്ച് പ്രണബ് മുഖര്‍ജി മോദി സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. നോട്ടു നിരോധനം താത്കാലിക സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കിയേക്കുമെന്നാണ് രാഷ്ട്രപതി പറഞ്ഞത്.

മന്‍ കീ ബാതിനും പ്രശംസ

മന്‍ കീ ബാതിനും പ്രശംസ

പ്രധാനമന്ത്രിയെുടെ റേഡിയോ പ്രോഗ്രാമായ മന്‍ കീ ബാതിനെയും രാഷ്ട്രപതി പ്രശംസിച്ചിരുന്നു. സാധാരണക്കാരുടെ ജീവിതമറിയാന്‍ മന്‍ കീ ബാത് സഹായകരമായെന്നാണ് പ്രണബ് മുഖര്‍ജി പറഞ്ഞത്..

ജൂലൈ 24 ന് പടിയിറക്കം

ജൂലൈ 24 ന് പടിയിറക്കം

ജൂലൈ 24 നാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി കാലാവധി അവസാനിച്ച് പടിയിറങ്ങുന്നത്. ജൂലെ 17നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.

English summary
Modi Turns Emotional At Event For President Pranab Mukherjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X