കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി തരംഗമോ സുനാമിയോ?

Google Oneindia Malayalam News

ദില്ലി: ദൈവമുണ്ടോ ഇല്ലയോ എന്ന് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണെങ്കിലും ദൈവം എന്ന വാക്ക് ഉപയോഗിക്കാത്തവരില്ല എന്ന് പറയുന്നത് പോലെയാണ് മോദി തരംഗത്തിന്റെ കാര്യം. മോദി തരംഗം ഉണ്ടോ ഇല്ലയോ എന്നതാണ് ദേശീയ രാഷ്ട്രീയത്തിലെ ചര്‍ച്ച. ലോക്‌സഭയ്ക്ക് പിന്നാലെ മഹാരാഷ്ട്രയും ഹരിയാനയും കീഴടങ്ങിക്കിയത് മോദി തരംഗമല്ലെങ്കില്‍ പിന്നെന്താണ് എന്ന് ചിലര്‍. ഹേയ് മോദി തരംഗമില്ലെന്ന് മറ്റ് ചിലര്‍.

മോദി തരംഗമല്ല രാജ്യത്തുള്ളത് എന്ന് വിശ്വസിക്കുന്നവരില്‍ അമിത് ഷായുമുണ്ട്. ബി ജെ പി പ്രസിഡണ്ടും നരേന്ദ്ര മോദിയുടെ വലംകൈയുമായ ഷാ പറയുന്നത് രാജ്യത്തള്ളത് മോദി സുനാമിയാണ് എന്നാണ്. തിരഞ്ഞെടുപ്പ് ഗോദയില്‍ പര്‍വതാകാരമായി ആഞ്ഞടിക്കുന്ന സുനാമി. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഈ സുമാനിക്കെതിരെ ചിറകെട്ടുക എന്നതാവും എതിരാളികളുടെ പ്രധാന പണി.

മോദി സുനാമി വന്ന വഴികള്‍ നോക്കൂ.

മോദി - അമിത് ഷാ സഖ്യം

മോദി - അമിത് ഷാ സഖ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അപകടകരമായ ഈ സഖ്യം ബി ജെ പി തലപ്പത്ത് ഉള്ളിടത്തോളം കാലം രാഷ്ട്രീയ എതിരാളികള്‍ക്ക് ഉറക്കം കിട്ടില്ല. അമിത് ഷാ തന്നെ പറഞ്ഞ പോലെ ഈ സുനാമി ഇങ്ങനെ തുടരും.

തുടക്കം ഗുജറാത്തില്‍

തുടക്കം ഗുജറാത്തില്‍

ഗുജറാത്തില്‍ മുഖ്യമന്ത്രി മാറിയത് പോലും ആര്‍ക്കുമൊരു വിഷയമല്ല, ഗുജറാത്തിനെ കുറിച്ച് തലക്കെട്ടെഴുതുന്നവര്‍ ഇപ്പോളും പറയുന്നത് മോദിയുടെ ഗുജറാത്ത് എന്നാണ്. മോദിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഇത്ര വലിയ ഹിറ്റാക്കിയത് ഗുജറാത്തിലെ വികസനവും മുഖ്യമന്ത്രി കസേരയുമാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പ് മിന്നി

ലോക്‌സഭ തിരഞ്ഞെടുപ്പ് മിന്നി

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സഞ്ചരിച്ച് നൂറ് കണക്കിന് റാലികളെ അഭിസംബോധന ചെയ്താണ് നരേന്ദ്ര മോദി ലോക്‌സഭ തിരഞ്ഞെടുപ്പിലെ ജയം കെട്ടിപ്പൊക്കിയത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോദി എന്ന ഒരൊറ്റ വ്യത്യാസം ബി ജെ പി എന്ന ദേശീയ പാര്‍ട്ടിയുടെ മുഖം തന്നെ മാറ്റിക്കളഞ്ഞു.

ഫലം അവിശ്വസനീയം

ഫലം അവിശ്വസനീയം

ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിതര പാര്‍ട്ടി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുന്നു. കോണ്‍ഗ്രസ് വെറും 44 സീറ്റില്‍ ഒതുങ്ങുന്നു. പ്രധാനമന്ത്രിക്കസേരയിലേക്ക് ആദ്യമായി മോദി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആകെത്തുക ഇതായിരുന്നു.

ഹരിയാന കണ്ടോ

ഹരിയാന കണ്ടോ

നാല് സീറ്റില്‍ നിന്നാണ് നരേന്ദ്ര മോദി ബി ജെ പിയെ 47 ലെത്തിച്ചത്. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായിരുന്ന ഐ എന്‍ എല്‍ ഡിയും ഒരുമിച്ച് ഒലിച്ചുപോയി ഈ സുനാമിയി. ഹരിയാന ബി ജെ പി ഭരിക്കുന്നത് ഇതാദ്യം.

മഹാരാഷ്ട്രയിലാണ് കളി

മഹാരാഷ്ട്രയിലാണ് കളി

അവസാന നിമിഷം ശിവസേന പിരിഞ്ഞുപോയ ശേഷമാണ് ബി ജെ പി ശരിക്കുള്ള ക്യാംപെയ്ന്‍ തുടങ്ങിയത് തന്നെ. വെറും 20 ദിവസം കൊണ്ട് മോദി മഹാരാഷ്ട്ര ഇളക്കിമറിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇതും ചരിത്രത്തിലാദ്യം.

ഫേസ്ബുക്കിലെ പ്രധാനമന്ത്രിയല്ല

ഫേസ്ബുക്കിലെ പ്രധാനമന്ത്രിയല്ല

മോദിയെ ഫേസ്ബുക്കിലെ പ്രധാനമന്ത്രി എന്ന് കളിയാക്കിയവരുണ്ട്. അധിക്ഷേപിച്ച് കോളമെഴുതിയ ശിവസേനയോട് എന്ന പോലെ മോദി അവരോടും പ്രതികരിക്കാന്‍ നിന്നില്ല. കാണണം എന്നുള്ളവര്‍ക്ക് കാണാവുന്നതേയുള്ളൂ, മോദി എന്ന സുനാമി വരുന്ന വഴികള്‍.

English summary
Amit Shah said the assembly election results in the two states proved the "Modi wave" continues to be a 'tsunami'. "...for those who thought Modi wave is over, this is proof that it's still a tsunami that can crush all competition," Amit Shah said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X