കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാപ്പരായത് ജനങ്ങള്‍! മോദിയുടെ ഫക്കീര്‍ പരാമര്‍ശത്തിന് മായാവതിയുടെ മറുപടി

നോട്ട് നിരോധനത്തില്‍ മോദിയെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. നോട്ട് നിരോധനം സാധാരണക്കാരെ പാപ്പരാക്കിയെന്ന് മായാവതി.

  • By Gowthamy
Google Oneindia Malayalam News

ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫക്കീര്‍ പരാമര്‍ശത്തിന് മറുപടിയുമായി ബിഎസ്പി നേതാവ് മായാവതി. മോദിയുടെ നോട്ട് നിരോധനത്തിലൂടെ ഭിക്ഷക്കാരായിരിക്കുന്നത് സാധാരണ ജനങ്ങളാണെന്ന് മയാവതി പറഞ്ഞു.

താനൊരു പാപ്പരാണെന്ന് നേരത്തെ മോദി വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറുപടിയാണ് മായാവതി നല്‍കിയിരിക്കുന്നത്. ബിആര്‍ അംബേദ്കറുടെ 61ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് മായാവതി മോദിയെ പരിഹസിച്ചത്.

മോദിയല്ല ഫക്കീര്‍

മോദിയല്ല ഫക്കീര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിലൂടെ സാധാരണക്കാരാണ് ബുദ്ധിമുട്ടിലായിരിക്കുന്നതെന്ന് മായാവതി ആരോപിച്ചു. നോട്ട് നിരോധനം മോദിയെയല്ല മറിച്ച് ജനങ്ങളെയാണ് പാപ്പരാക്കിയിരിക്കുന്നതെന്നും മായാവതി പറഞ്ഞു. മോദി പാപ്പരായിട്ടില്ലെന്നും 90 ശതമാനം ജനങ്ങളാണ് പാപ്പരായിരിക്കുന്നതെന്നും മായാവതി.നോട്ട് നിരോധനത്തിലൂടെ പാവപ്പെട്ട ജനങ്ങള്‍ കടക്കാരായെന്നും മായാവതി ആരോപിച്ചു.

ബിജെപി തോല്‍ക്കും

ബിജെപി തോല്‍ക്കും

നോട്ട് നിരോധനത്തിന്റെ അനന്തരഫലങ്ങള്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കാണാനാകുമെന്നും മായാവതി പറയുന്നു. നോട്ട് നിരോധനത്തിന് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മോദിക്കും ബിജെപിക്കും ജനങ്ങള്‍ മറുപടി നല്‍കുമെന്നും മായാവതി. തിരഞ്ഞെടുപ്പില്‍ ബിജെപി നാലാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും അവര്‍ പറഞ്ഞു.

 നോട്ട് നിരോധനം വ്യക്തമായ തയ്യാറെടുപ്പില്ലാതെ

നോട്ട് നിരോധനം വ്യക്തമായ തയ്യാറെടുപ്പില്ലാതെ

മോദി സ്വേച്ഛാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും മായാവതി ആരോപിച്ചു. നോട്ട് നിരോധനം നടപ്പാക്കിയത് വ്യക്തമായ പദ്ധതികള്‍ ഇല്ലാതെയാണെന്നും മായാവതി.

 സമൂഹത്തെ വിഭജിക്കുന്നു

സമൂഹത്തെ വിഭജിക്കുന്നു

ബിജെപിയും ആര്‍എസ്എസും ഹിന്ദുത്വ അജണ്ടയിലൂടെ സമൂഹത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന് മായാവതി ആരോപിച്ചു. ഇക്കാര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നും മായാവതി പറഞ്ഞു. അംബേദ്കര്‍ നടപ്പാക്കിയ മതേതരത്വ ഭരണഘടനയില്‍ ബിജെപിക്കും ആര്‍എസ്എസിനും വിശ്വാസമില്ലെന്നും മായാവതി.

 വോട്ട് നേടാന്‍ തിരിമറി

വോട്ട് നേടാന്‍ തിരിമറി

ഗുജറാത്തിലെ ഉയര്‍ന്ന ജാതിയില്‍ നിന്നുള്ള ആളാണ് മോദിയെന്നും എന്നാല്‍ പിന്നാക്ക വിഭാഗത്തിന്റെ വോട്ട് ലഭിക്കുന്നതിനായി ജാതി പിന്നാക്ക ജാതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും അവര്‍.

English summary
Mayawati says PM's demonetization decision has made the common people bankrupt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X