കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികളെ ഹിന്ദുമതത്തില്‍ ചേര്‍ക്കണമെന്ന് മോഹന്‍ ഭാഗവത്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി:ഇന്ത്യയില്‍ വസിക്കുന്നവര്‍ എല്ലാവരും ഹിന്ദുക്കള്‍ ആണെന്നു പറഞ്ഞ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതും ഘര്‍ വാപസിയെ ന്യായീകരിച്ച് രംഗത്തു വന്നു. വിശപ്പുമാറ്റാന്‍ മതപരിവര്‍ത്തനത്തിന് തയ്യാറായ സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കുകയാണ് ഇതിലൂടെ എന്നാണ് മോഹന്‍ ഭാഗവത് വ്യക്തമാക്കിയത്. ക്രിസ്ത്യന്‍ മിഷണറിമാര്‍ ആദിവാസികളെ ക്രിസ്തുമതത്തില്‍ ചേര്‍ക്കാന്‍ പല തന്ത്രങ്ങളും പ്രയോഗിക്കും. അതുകൊണ്ടു തന്നെ അവരെ സംരക്ഷിക്കേണ്ടതുണ്ട്.

ആദിവാസികളെയും ദളിതുകളെയും സംരക്ഷിക്കുന്നതിനായി മറ്റ് ഹിന്ദുക്കള്‍ സംഭാവന നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ദില്ലിയിലെ ഒരു ചടങ്ങിനിടയില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആദിവാസികളുടെയും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെയും ദാരിദ്ര്യം മുതലെടുത്താണ് മറ്റു മതക്കാര്‍ അവരെ പരിവര്‍ത്തനം ചെയ്യുന്നത്.

mohan-bhagwa

ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വം എന്നത് ഹിന്ദുത്വമാണെന്ന് മുന്‍പ് പ്രസ്താവിച്ച മോഹന്‍ ഭാഗവതിന് ബീഹാറില്‍ അഞ്ചുപേര്‍ ക്രിസ്തുമതം സ്വീകരിച്ചുവെന്ന വാര്‍ത്ത ചൊടിപ്പിച്ചിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ സഹായിക്കാന്‍ ഹിന്ദുക്കള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയെ ഒന്നാക്കി നിലനിര്‍ത്താനുള്ള ഒരേയൊരു സാധ്യത ഹിന്ദുത്വമാണ് എന്ന് എല്ലാവരും തിരിച്ചറിയണം. ഇത് തിരിച്ചറിയാത്ത പലരും ഇന്ത്യയിലുണ്ട്. ഇക്കാര്യം വിളിച്ചു പറയുന്നവരെ വര്‍ഗീയ വാദികളായി മുദ്ര കുത്തുകയാണ് ചെയ്യുന്നതെന്നും മോഹന്‍ ഭാഗവത് മുന്‍പ് പറഞ്ഞിരുന്നു.

English summary
rss leader mohan bhagwat justifies ghar wapsi. he says will bring back our brothers who have lost their way
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X