കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

251 രൂപയ്ക്ക് മൊബൈല്‍, രാജ്യത്തെ ഞെട്ടിച്ച ഓഫര്‍!! കമ്പനി ഉടമയുടെ ഇപ്പോഴത്തെ സ്ഥിതി!!

വഞ്ചനാക്കുറ്റത്തിന് ഡയറക്ടര്‍ മോഹിത് ഗോയലിനെ പോലീസ് അറസ്റ്റ് ചെയ്തു

  • By Manu
Google Oneindia Malayalam News

മുംബൈ: ഇന്ത്യയെ പിടിച്ചുകുലുക്കിയ വാര്‍ത്തയായിരുന്നു അത്. കേവലം 251 രൂപയ്ക്ക് മൊബൈല്‍ ഫോണ്‍. ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണെന്ന വിശേഷണത്തോടെയാണ് ഫ്രീഡം 251 അവതരിപ്പിക്കപ്പെട്ടത്. എഴു കോടിയോളം ആളുകള്‍ ഈ അദ്ഭുത ഫോണിനായി പണം മുടക്കിയെങ്കിലും ഇതുവരെ വളരെ കുറച്ചു പേര്‍ക്കു മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നതാണ് യാഥാര്‍ഥ്യം. ഈ കമ്പനിയുടമയുടെ ഇപ്പോഴത്തെ അവസ്ഥ നേരത്തേ പണം മുടക്കിയവരെ ഞെട്ടിക്കുക തന്നെ ചെയ്യും.

ഉടമയെ അറസ്റ്റ് ചെയ്തു

നോയ്ഡ കേന്ദ്രമാക്കിയുള്ള റിങിങ് ബെല്‍സ് കമ്പനിയാണ് ഫ്രീഡം 215 മൊബൈല്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ കമ്പനിയുടെ ഡയറക്ടര്‍ മോഹിത് ഗോയലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

പണം തട്ടിയെന്ന്

16 ലക്ഷം രൂപ റിങിങ് ബെല്‍സ് കമ്പനി തട്ടിയെടുത്തെന്ന് ഗാസിയാബാദിലെ അയം എന്റര്‍പ്രൈസസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഗോയലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കബളിപ്പിച്ചു

ഫ്രീഡം 251 മൊബൈല്‍ ഫോണിന്റെ വിതരണാവകാശം നേടിയ ശേഷം തങ്ങളെ കബളിപ്പിച്ചുവെന്നാണ് അയം എന്റര്‍പ്രൈസ് പരാതിയില്‍ പറയുന്നത്. 30 ലക്ഷം രൂപ നല്‍കിയെങ്കിലും 14 ലക്ഷത്തിന്റെ മൊബൈലുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കി 16 ലക്ഷം അവര്‍ മുക്കുകയായിരുവെന്ന് അയം എന്റര്‍പ്രൈസസ് പരാതിയില്‍ വിശദമാക്കി.

വധഭീഷണി

ലഭിക്കാനുള്ള 16 ലക്ഷത്തിനെക്കുറിച്ച് വീണ്ടും വീണ്ടും ചോദിക്കുകയാണെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അയം എന്റര്‍പ്രൈസസ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

2016 ഫെബ്രുവരിയില്‍

2016 ഫെബ്രുവരിയിലാണ് ഉപഭോക്താക്കളില്‍ നിന്ന് റിങിങ് ബെല്‍സ് ബുക്കിങ് സ്വീകരിച്ചു തുടങ്ങിയത്. ജൂണില്‍ ഹാന്റ്‌സെറ്റുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു ഇവര്‍ പരസ്യം നല്‍കിയത്. ആളുകള്‍ ബുക്കിങിനായി തിക്കിത്തിരക്കിയതോടെ ഫ്രീഡം 251ന്റെ വെബ്‌സൈറ്റ് ഹാങാവുകയും ചെയ്തിരുന്നു.

English summary
Mohit Goel, the Director of Noida-based company Ringing Bells which had announced Freedom 251 smartphones at an astonishingly low price of Rs. 251 apiece, was detained in Ghaziabad on allegations of fraud, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X