കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ പട്ടാളക്കാരെ കൊല്ലുന്നത് പാക് പട്ടാളക്കാര്‍ മാത്രമല്ല....

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പട്ടാളം എന്ന് കേള്‍ക്കുമ്പോള്‍ അതിനൊപ്പം തന്നെ ഓര്‍മ്മ വരിക ശത്രുരാജ്യത്തെക്കുറിച്ചാണ്. ഇന്ത്യയും പാകിസ്താനും ശത്രുരാജ്യങ്ങളെ പോലെ തന്നെയാണ്. അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങളും പതിവാണ്.

എന്നാല്‍ യുദ്ധത്തില്‍ തന്നെയാണോ നമ്മുടെ സൈനികര്‍ കൊല്ലപ്പെടുന്നത്...? അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശത്രുരാജ്യത്തിന്റെ പട്ടാളക്കാര്‍ അല്ലാതെ മറ്റാരാണ് നമ്മുടെ പട്ടാളക്കാരെ കൊല്ലുന്നത്?

Indian Soldires

ശത്രു രാജ്യത്തിന്റെ സൈനികരല്ലാതെ തീവ്രവാദികളാണോ നമ്മുടെ സൈനികരെ കൊല്ലുന്നത്, അതോ മാവോ വാദികളോ? അവരൊന്നും അല്ലത്രെ. പിന്നെ ?

വാഹനാപകടങ്ങള്‍! കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ആറായിരം സൈനികരാണ് റോഡപകടങ്ങളില്‍ മാത്രം മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശരാശരി മൂന്നൂറ് സൈനികര്‍ ഇത്തരത്തില്‍ മാത്രം കൊല്ലപ്പെടുന്നു എന്ന് സാരം.

രാജ്യം യുദ്ധ മുന്നണിയില്‍ പോല കാലത്ത് പോലും ഇത്രയധികം സൈനികര്‍ കണക്കുകളില്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് അറിയുമ്പോഴാണ് ശരിയ്ക്കും ഞെട്ടുക. സൈനികരുടെ ആത്മഹത്യാ നിരക്കും ഈയിടെയായി വര്‍ദ്ധിച്ചുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
More Indian soldiers killed in road accidents than enemy attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X