കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തര വിമാനയാത്രക്കാരുടെ ശ്രദ്ധക്ക് !! ലഗേജ്‌ 15 കിലോയില്‍ കൂടിയാല്‍ വലിയ വില നല്‍കേണ്ടി വരും !

15 മുതല്‍ 20 വരെ അധികം വരുന്ന ലഗേജുകള്‍ക്ക് കിലോയ്ക്ക് 100 രൂപയേ ഈടാക്കാനാവൂ ഡിജിസിഎ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

  • By Ankitha
Google Oneindia Malayalam News

ദില്ലി: ആഭ്യന്തര വിമാനയാത്രയിൽ ലഗേജിന്റെ ഭാരം 15 കിലോയിൽ കൂടുതലായാൽ പോക്കറ്റ് കാലിയാകും. 15 കിലോ മുതൽ 20 വരെ അധികം ഭാരം വരുന്ന ലഗേജുകൾക്ക് 100 രൂപ ഇടാക്കുമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കി.

airport

ഇതോടെ വിമാന കമ്പനികൾക്ക് മുൻപ് ഏർപ്പെടുത്തിയിരുന്ന( 15 കിലോക്ക് മുകളിൽ) ചാർജ് പുനഃ സ്ഥാപിക്കേണ്ടി വരും.15 മുതൽ 20 കിലോ വരെ അധികം വരുന്ന ലഗോജിന് 350 രൂപ ഈടാക്കുന്നതിനെതിരെ യാത്രരക്കാർ വ്യാപക പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നൂറു രൂപയ്ക്ക് മുകളിൽ പിഴ ഈടാക്കരുതെന്ന ഉത്തരവ് ഇറക്കിയത്.

മോദിയെ വിമർശിച്ച് കവിത എഴുതി !!! മാധ്യമ പ്രവർത്തകന് നഷ്ടമായത് തന്റെ പേന !!!മോദിയെ വിമർശിച്ച് കവിത എഴുതി !!! മാധ്യമ പ്രവർത്തകന് നഷ്ടമായത് തന്റെ പേന !!!

ലഗോജുകൾക്ക് പിഴ ഈടാക്കുന്ന കാര്യത്തിൽ ഡിജിസിഎക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലി ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്.കൂടാതെ 20 കിലോയ്ക്ക് അപ്പുറമായാൽ എത്ര തുകയും ഈടാക്കുകയും ചെയ്യാം.

English summary
Checking in more than 15 kg on domestic flights could now blow a big hole in your pocket.The Delhi high court on Wednesday set aside a Directorate General of Civil Aviation (DGCA) order that capped excess baggage charge at Rs 100 per kg for each extra kilo between 15 kg and 20 kg.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X