കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാജി 1985 വരെ ജീവിച്ചിരുന്നുവെന്ന്... ഗുംനാമി ബാബ നേതാജി തന്നെയോ..?

  • By Anoopa
Google Oneindia Malayalam News

ലക്‌നൗ: ഫാസിയാബാദില്‍ ജീവിച്ചിരുന്ന സന്യാസിയായ ഗുംനാമി ബാബ നേതാജി സുഭാഷ് ചന്ദ്രബോസ് തന്നെ ആയിരുന്നു എന്നാണ് അന്വേഷത്തിനിടെ സംസാരിച്ചവരില്‍ അധികം പേരും വിശ്വസിക്കുന്നതെന്ന് ഗുംനാമി ബാബയെക്കുറിച്ച് പഠനം നടത്തിയ മുന്‍ ജസ്റ്റിസ് വിഷ്ണു സഹായ്. ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് സഹായ് ഇക്കാര്യം വ്യക്തമാക്കിയത്.

അന്വേഷണം നടത്തുന്നിതിനിടെ താന്‍ സംസാരിച്ച ഭൂരിഭാഗം ആളുകളും ഗുംനാമി ബാബ നേതാജി തന്നെ ആയിരുന്നുവെന്നാണ് കരുതുന്നതെന്നാണ് സാക്ഷ്യപ്പെടുത്തിയതെന്ന് വിഷ്ണു സഹായ് അഭിമുഖത്തില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലിരുന്ന സമയത്താ ണ് ഗുംനാമി ബാബയെക്കുറിച്ച് അന്വേഷിക്കാന്‍ സഹായി കമ്മീഷനെ നിയമിക്കുന്നത്.

cats

ഫൈസാബാദില്‍ 1985 വരെ താമസിച്ചിരുന്ന അജ്ഞാത സംന്യാസിയാണ് ഗുംനാമി ബാബ. ഇദ്ദേഹം സുഭാഷ് ചന്ദ്രബോസാണെന്ന് നിരവധിപേര്‍ വിശ്വസിച്ചിരുന്നു. ജനുവരി 23 നാണ് ബാബയുടെ ജന്മദിനം അനുയായികള്‍ ആഘോഷിച്ചിരുന്നത്. അന്നുതന്നെയാണ് നേതാജിയുടെ ജന്മദിനവും. ഹിറ്റ്‌ലര്‍, മുസ്സോളിനി, സ്റ്റാലിന്‍, മഹാത്മാഗാന്ധി, ജ-വഹര്‍ലാല്‍ നെഹ്രു എന്നിവരെപ്പറ്റി ബാബ നിരന്തരം സംസാരിക്കുമായിരുന്നുവെന്നും ഗുംനാമി ബാബയെ അറിയാവുന്നവര്‍ പറയുന്നു.

English summary
Most believe Gumnami Baba was Netaji: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X