കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛനും അമ്മയും മകനുമൊരുപ്പിച്ച് പരീക്ഷഹാളിലേക്ക്!!! എന്നാൽ അച്ഛനു സംഭവിച്ചതോ?!!

‌അടുത്ത തവണ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അച്ഛൻ ബലരാമൻ

  • By Ankitha
Google Oneindia Malayalam News

കൊൽക്കത്ത: കുടുംബമൊരുമിച്ചു പ്ലസ്ടൂ പരീക്ഷഹാളിലേക്ക് എന്നാൽ ഗൃഹനാഥാൻ പരീക്ഷക്ക് തോറ്റു അമ്മയും മകനും ജയിചു. ബംഗാളിലെ നാദിയജില്ലയിലെ ദണ്ഡ ഹസ്റപ്പൂരിലാണ് സംഭവം നടന്നത്. ഒരോ യൂണിഫോം ധരിച്ച് ഒരേ ക്ലാസിലിരുന്നാണ് ഇവർ മൂവരും പഠിച്ചത്.

അച്ഛനും അമ്മയ്ക്കും ഒപ്പം മകൻ സ്കൂളിൽ പോയത് വർത്തകളിൽ ഇടം പിടിച്ചിരുന്നു. അമിത ചെലവ് കുറയ്ക്കാനായി ഇവർ മൂവരും ഒരേ വിഷയമാണ് പഠിച്ചിരുന്നത്.18 കാരനായ മകൻ ബിപ്പ്ലാപ് ട്യൂഷൻ സെന്ററിൽ പോയി പഠിച്ചിരുന്നു. ശേഷം രാത്രി അച്ഛനും അമ്മയ്ക്കും ക്ലസ് എടുക്കുമായികുന്നു.മാതാവ് 32 വയസുകാരിയായ കല്യാണി ജോലിക്കിടയിലാണ് പഠിച്ചിരുന്നത്.മകനും അമ്മയുടെ പ്ലസ്ടൂ പാസായെങ്കിലും അച്ഛൻ 42 കാരനായ ബലറാമിന് പരീക്ഷയിൽ പരാജയമാണ് ഉണ്ടായത്.

Exam

ജയിക്കുമെന്നു ഉറപ്പ് ഉണ്ടായിരുന്നു എന്നാൽ എന്താണ് സംഭവിച്ചതെന്നും അറിയില്ലെന്നു ബലറാം പറഞ്ഞു. പുനർമൂല്യ നിർണ്ണയത്തിനും നൽകുമെന്നും അതിൽ വിജയിച്ചില്ലെങ്കിൽ അടുത്ത തവണ പരീഷ എഴുതുമെന്നും അറിയിച്ചു.എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ച കല്യാണി 45.6 ശതമാനം മാർക്കോടു കൂടിയാണ് പ്ലസ്ടൂ പാസായത്. മകൻ 50.6 ശതമാനവും. അച്ഛൻകൂടി പാസായിരുന്നെങ്കിൽ വളരെ നന്നായിരുന്നെന്നും അച്ഛന്റെ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും മകൻ ബിപ്പ്ലാപ്പ് പറയുന്നു. പഠന ചെലവ് കുറയ്ക്കാനായി അമ്മയും മകനും ഉപരിപഠനത്തിന് ഒരോ വിഷയം എടുക്കാനാണ് അലോചിക്കുന്നത്.

English summary
For the Mandals of Hanskhali in Nadia, it could have been a perfect family triumph. But they missed it by a whisker.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X