മകളെ വേശ്യയാക്കിയ അമ്മയ്ക്ക് 7 വർഷം കഠിന തടവ്, പിഴയും !!!
16 വയസ്സുള്ള പെണ്‍കുട്ടിയെ ആണ് അമ്മ വേശ്യാവൃത്തിയ്ക്ക് ഇറക്കിയത്.
പനാജി: മകളെ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ച അമ്മയ്ക്ക് ഏഴ് വര്‍ഷത്തെ കഠിന തടവ്. 16 വയസ്സുള്ള പെണ്‍കുട്ടിയെ ആണ് അമ്മ വേശ്യാവൃത്തിയ്ക്ക് ഇറക്കിയത്. അമ്മയ്ക്ക് 1 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
16 വയസ്സുള്ള മകളെ അമ്മ വേശ്യയാക്കി എന്നാണ് കേസ്. 2004ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സാമൂഹിക പ്രവര്‍ത്തകരുടെ പരാതിയിലാണ് അമ്മയ്ക്ക് എതിരെ കേസ് എടുത്തത്.
7 പേരില്‍ നിന്ന് കോടതി മൊഴി എടുത്തു. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി പലരുടെ കൂടെയും പോകേണ്ടി വന്നിട്ടുണ്ടെന്ന് പെണ്‍കുട്ടിയും കോടതിയ്ക്ക് മുമ്പില്‍ മൊഴി നല്കി.
അമ്മയുടെ പങ്ക് വ്യക്തമായിതിനെ തുടർന്ന് ഏഴ് വർഷം കഠിന തടവിനും, 1 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
ഇത്തരത്തിൽ മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി വേശ്യാവൃത്തി തെരഞ്ഞെടുക്കേണ്ടി വന്ന നിരവധി പെൺകുട്ടികൾ ഉണ്ടെന്ന് കേസ് നടത്തിയ സന്നദ്ദ സംഘടന വ്യക്തമാക്കുന്നു.