കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലു പ്രതികള്‍ക്കും വധശിക്ഷ; നീതി ലഭിച്ചു, നിര്‍ഭയയുടെ അമ്മ കാത്തിരുന്നത് ഈ ദിവസത്തിനുവേണ്ടി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലി കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചത് സന്തോഷകരമാണെന്ന് പെണ്‍കുട്ടിയുടെ അമ്മ. ഈ ദിവസത്തിനുവേണ്ടിയാണ് താന്‍ കാത്തിരുന്നത്. തങ്ങള്‍ക്ക് നീതി ലഭിച്ചെന്നും അവര്‍ പ്രതികരിച്ചു. ദില്ലി ഹൈക്കോടതിയുടെ വധശിക്ഷാ വിധിക്കെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

എന്നാല്‍, പ്രതികളുടെ അപ്പീല്‍ തള്ളിയ കോടതി വധശിക്ഷ ശരിവെക്കുകയായിരുന്നു. കോടതി പ്രതികള്‍ക്ക് വധിശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു പ്രാര്‍ഥനയെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നത് കാണാനാണ് താന്‍ കാത്തിരുന്നത്. സുപ്രീംകോടതി നീതി നടപ്പാക്കിയെന്നും അവര്‍ പറഞ്ഞു.

nirbhaya

2012 ഡിസംബര്‍ 12നാണ് പെണ്‍കുട്ടിയെ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍വെച്ച് ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയത്. ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ പെണ്‍കുട്ടി പിന്നീട് മരിക്കുകയായിരുന്നു. നാലുവര്‍ഷങ്ങള്‍ക്കുശേഷം സുപ്രീംകോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുമ്പോള്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനായി പ്രതികള്‍ക്ക് ദയാഹര്‍ജി ഉള്‍പ്പെടെയുള്ള വഴികളുണ്ട്.

ആറു പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. മുഖ്യപ്രതികളിലൊരാളായ രാംസിങ് ജയിലില്‍ ആത്മഹത്യ ചെയ്തു. മറ്റൊരു പ്രതി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി മുകേഷ്, പവന്‍, വിനയ് ശര്‍മ, അക്ഷയ് എന്നിവര്‍ക്കാണ് ഇപ്പോള്‍ വധശിക്ഷ ലഭിച്ചിരിക്കുന്നത്.

English summary
‘Got justice, was living for this day’: Mother of 2012 Delhi gang rape victim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X