കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയില്‍ ചാടിയ മകനെ തിരിച്ച് ജയിലിലെത്തിച്ച് ഒരമ്മ!!! അമ്മ നല്‍കിയ ഉപദേശമെന്തെന്നോ...

  • By Vishnu
Google Oneindia Malayalam News

അഹമ്മദാബാദ്: നിയമവും നീതിയുമെല്ലാം എല്ലാവര്‍ക്കും തുല്യമാകണം, അതിനി സ്വന്തം മകനായാലും. സത്യവും നീതിയും കൈവിടാത്ത ഒരമ്മ ചെയ്തതെന്താണെന്ന് കേള്‍ക്കണ്ടേ... ജയില്‍ ചാടിയെത്തിയ മകനെ തിരിച്ച് ജയിലിലേക്ക് തിരിച്ചൈത്തിച്ചു. അഹമ്മദാബാദിലെ സര്‍ദാര്‍ നഗറിലാണ് ഏവരെയും ചിന്തിപ്പിക്കുന്ന സംഭവം നടന്നത്.

കൊലപാതകക്കുറ്റത്തിന് ജയില്‍ കഴിയവേ ജയില്‍ ചാടിയ വീട്ടിലെത്തിയ മകനെ അമ്മ ജയിലിലേക്കച്ചത് നല്ല ഉപദേശവും നല്‍കിയാണ്. അയല്‍വാസിയെ കൊലപ്പെടുത്തിയതിന്‌ വിചാരണ തടവുകാരനായി കഴിഞ്ഞിരുന്ന പ്രവീണ്‍ ദവാല്‍ എന്ന യുവാവാണ് ജയില്‍ ചാടിയത്.

Read More :മാധ്യമപ്രവര്‍ത്തകര്‍ അഴിഞ്ഞാടി!!! ടിജി മോഹന്‍ദാസിന്റെ 'പൊളിച്ചെഴുത്തി'ല്‍ ജനം ടിവിയില്‍ കലഹം...

Asa ben

ബുധനാഴ്ചയാണ് പ്രവീണ്‍ ജയില്‍ ചാടുന്നത്. ജയില്‍ ചാടി നാട്ടിലെത്തിയ പ്രവീണ്‍ ആദ്യം വിളിച്ചത് അമ്മ ആശ ബെന്നിനെ ആണ്. അമ്മ മകനോട് വീട്ടില്‍ വരാന്‍ പറഞ്ഞു. പക്ഷേ വീട്ടിലെത്തിയ മകന്‍ അമ്മയുടെ മനസിലെന്താണെന്ന് അറിഞ്ഞില്ല. മകനെ പോലീസ് സൂപ്രണ്ടിന്റെ മുന്നിലെത്തിക്കുകയാണ് ആശ ചെയ്തത്.

പ്രവീണ്‍ ദവാലിന് വേണ്ടി പോലീസ് നാട്ടിലാകെ പരിശോധന നടത്തവെയാണ് സ്വന്തം അമ്മതന്നെ പോലീസില്‍ എത്തിച്ച് മാതൃക കാട്ടിയത്. കലോളില്‍ നിന്നാണ് പ്രവീണ്‍ ആശയെ വിളിക്കുന്നത്. ആശ ഇക്കാര്യം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ മകനുമായി പോലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു.

അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രവീണ്‍, അമ്മ ആള, അച്ഛന്‍ പുരുഷോത്തമന്‍, സഹോദരന്‍ പ്രതാപ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആശയ്ക്ക കോടതി ജാമ്യം അനുവദിച്ചിരുന്നു.

താനടക്കം കൊലപാതക കേസില്‍ പ്രതിയാണ്. പക്ഷേ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. അതുകൊണ്ട് ശിക്ഷ അനുഭവിച്ച് തെറ്റ് തിരുത്തണമെന്നാണ് ആശ മകന് നല്‍കിയ ഉപദേശം. പ്രവീണിന്റെ ജയില്‍ ചാട്ടം ജയില്‍ അധികൃതരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്. ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്തിരുന്നു.

Read More: സ്‌കൂള്‍ പരിസരങ്ങള്‍ മയക്കുമരുന്ന് മാഫിയ കയ്യടക്കുന്നു; അനാശാസ്യവും?

സ്റ്റേറ്റ് കാറിലെ ചീറിപ്പായലിന് റെഡ് സിഗ്നല്‍; മുഖ്യമന്ത്രിക്കും ഇനി നമ്പര്‍പ്ലേറ്റ് വേണം...സ്റ്റേറ്റ് കാറിലെ ചീറിപ്പായലിന് റെഡ് സിഗ്നല്‍; മുഖ്യമന്ത്രിക്കും ഇനി നമ്പര്‍പ്ലേറ്റ് വേണം...

English summary
Son escapes from prison, mother turns him in.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X