കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ നേരിടാൻ വിശാല സഖ്യത്തിനാകില്ല!!! കോൺഗ്രസിനെ വിശ്വാസിക്കാൻ കഴിയില്ലെന്ന് സിപിഎം!!!

പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയുടെ മുഖപ്രസംഗത്തിലാണ് വിശാല സഖ്യത്തോടുള്ള നിലപാട് സിപിഐഎം പ്രഖ്യാപിച്ചത്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ കോൺഗ്രസ് നേതൃത്വത്തിന്റെ കീഴിലുള്ള വിശാല സഖ്യത്തിനാകിലെന്ന് സിപിഎം. സഖ്യത്തെ നയിക്കുന്നത് കോൺഗ്രസുമായി കൈകോർക്കാനാകില്ലെന്നു സിപിഎം പറഞ്ഞു.

രാജ്യസഭയിലും കോൺഗ്രസിനെ പൂട്ടി മോദി!!! ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി!! ഇനി രാഹുലിന് അഗ്നിപരീക്ഷരാജ്യസഭയിലും കോൺഗ്രസിനെ പൂട്ടി മോദി!!! ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി!! ഇനി രാഹുലിന് അഗ്നിപരീക്ഷ

modi

പാർട്ടി മുഖപത്രമായ ഡെമോക്രസിയുടെ മുഖപ്രസംഗത്തിലാണ് സിപിഎം വിശാല സഖ്യത്തിനോടുള്ള നിലപാട് വ്യക്തമാക്കിയത്.അടിസ്ഥാന നയത്തിൽ കോൺഗ്രസും-ബിജെപിയും തമ്മിൽ വ്യത്യാസമില്ലെന്നും കൂടാതെ ഭൂരുപക്ഷ പ്രദേശിക പാർട്ടികളേയും വിശ്വസിക്കാൻ കഴിയില്ലെന്നും മുഖപ്രസംഗത്തിൽ അരോപിക്കുന്നുണ്ട്.

കോൺഗ്രസുമായി സഖ്യത്തിന് തയ്യാറല്ല

കോൺഗ്രസുമായി സഖ്യത്തിന് തയ്യാറല്ല

മോദി സർക്കാരിനെ ഭരണത്തിൽ നിന്ന് താഴെയിറക്കാൻ വേണ്ടി കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നു സിപിഎം. പ്രകാശ് കരാട്ടിന്റെ ഉടമസ്ഥതയിലുള്ള പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് ഇതു സംബന്ധമായ തീരുമാനം പാർട്ടി വ്യക്തമാക്കിയത്. മുഖപ്രസംഗത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് പാർട്ടി ഉന്നയിക്കുന്നത്

മോദിയെ പരാജയപ്പെടുത്താനാകില്ല

മോദിയെ പരാജയപ്പെടുത്താനാകില്ല

കോൺഗ്രസുമായുള്ള സഖ്യത്തിൽ നിന്നുകൊണ്ട് മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ പരാജയപ്പെടുത്താനാകില്ലെന്ന് സിപിഎം ആരോപിക്കുന്നുണ്ട്. കൂടാതെ വിശാല സഖ്യത്തിലള്ള ഭൂരിഭാഗം പ്രതിപക്ഷപാർട്ടികളേയും വിശ്വസിക്കാൻ കൊള്ളില്ലെന്നും. പ്രതിപക്ഷത്തിന്റെ ഐക്യം വിശ്വസിക്കാൻ പറ്റാത്തതാണെന്നും മുഖപത്രം ആരോപിക്കുന്നുണ്ട്.

കോൺഗ്രസ് -ബിജെപി നയം ഒരുപോലെ

കോൺഗ്രസ് -ബിജെപി നയം ഒരുപോലെ

ഇരു ചേരികളിൽ നിൽക്കുന്ന പാർട്ടികളാണെങ്കിലും കോൺഗ്രസ്- ബിജെപിയുടെ അടിസ്ഥാന നയങ്ങൾ ഒരു പോലെയാണ്. അതു കൊണ്ടാണ് കോൺഗ്രസ് പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന പലരും പെട്ടെന്നു തന്നെ മറുകണ്ടച്ചാടി ബിജെപിയിലേക്ക് പോകുന്നത്.

ബിജെപിയുമായി ചായ് വ്

ബിജെപിയുമായി ചായ് വ്

കോൺഗ്രസും ബിജെപിയും തമ്മിൽ ഭിന്നതയുണ്ടെങ്കിലും പല അവസരങ്ങളിലും മോദി സർക്കാരിനോട് വിട്ടുവീഴ്ച മനോഭാവമാണ് വെച്ചു പുലർത്തുന്നത്. സംസ്ഥാന വിഷയങ്ങളിൽ ചിലപ്രദേശിക പാർട്ടികൽ ബിജെപിയുമായി വോദി പങ്കിടാറുമുണ്ട്.

ബിജെപിയെ തകർക്കാൻ കഴിയില്ല

ബിജെപിയെ തകർക്കാൻ കഴിയില്ല

മോദി സർക്കാരിനെ തകർക്കാൻ കോൺഗ്രസുമായുള്ള സഖ്യത്തിനാകില്ല. ബിജെപി സർക്കാർ നവ ഉദാരവൽക്കരണനയങ്ങളും ഹിന്ദുത്വ വർഗീയതയുമാണ് നടപ്പിലാക്കുന്നത്. അതിനെതിരെയുളള സമരം ഇടതു മതനിരപേക്ഷ പാർട്ടികൾക്കു കോൺഗ്രസുമായി കൈകോർത്ത് നടത്താനാവില്ലെന്നു മുഖപ്രസംഗത്തിൽ സിപിഎം ആരോപിക്കുന്നുണ്ട്.

നിതീഷ് കുമാറിന്റെ കൂറ് മാറ്റം

നിതീഷ് കുമാറിന്റെ കൂറ് മാറ്റം

ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു സഖ്യം പ്രതിപക്ഷത്തിൽ നിന്നു കൂറുമാറി എൻഡിഎയിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെ ഗുജറാത്തിൽ നിന്നു പ്രതിപക്ഷ എംപിമാർ ബിജെപിയിൽ ചേർന്നിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാരാണ് കളംമാറ്റി ചവിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോൺഗ്രസിനെ വിമർശിച്ച് സിപിഎം രംഗത്തെത്തിയത്.

English summary
n alliance of a "motley" bunch of secular parties is "unworkable" and cannot help halt the BJP juggernaut, senior CPI(M) leader Prakash Karat said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X