കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയിലെ 'ഇരട്ടച്ചങ്കന്‍' ? നടിയുടെ കേസ് പോലെ മയക്കുമരുന്ന് കേസും... താരങ്ങള്‍ക്ക് അറസ്റ്റില്ല

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ഹൈദരാബാദ്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം ആരും മറന്നുകാണില്ല. പള്‍സര്‍ സുനി എന്ന ക്രിമിനലിലെ പിടികൂടിക്കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. കേസില്‍ മറ്റ് ഗൂഢാലോചന ഒന്നും ഇല്ലെന്നായിരുന്നു അന്നത്തെ സ്ഥിതിയില്‍ പിണറായി വിജയന്‍ പറഞ്ഞത്.

കേരളത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം പോലെ തന്നെ തെലങ്കാനയില്‍ വിവാദമായിക്കൊണ്ടിരിക്കുന്ന സംഭവം ആണ് സൂപ്പര്‍ താരങ്ങള്‍ പോലും ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ്. അന്ന് പിണറായി വിജയന്‍ പറഞ്ഞതിന് സമാനമാണ് ഇപ്പോള്‍ തെലങ്കാന മുഖ്യമന്ത്രി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പറയുന്നത്.

സൂപ്പര്‍ സ്റ്റാര്‍ രവി തേജ അടക്കമുള്ളവരെ ഈ കേസില്‍ഡ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഒരു താരത്തേയും അറസ്റ്റ് ചെയ്യില്ല എന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ പറയുന്നത്.

താരങ്ങളെ അറസ്റ്റ് ചെയ്യില്ല

താരങ്ങളെ അറസ്റ്റ് ചെയ്യില്ല

കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ടോളിവുഡ് മയക്കുമരുന്ന് കേസില്‍ സൂപ്പര്‍ താരം രവി തേജ അടക്കമുളളവരെ അറസ്റ്റ് ചെയ്യില്ലെന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു വ്യക്തമാക്കിയിരിക്കുന്നത്.. രവി തേജയേയും ചാര്‍മി കൗറിനേയും എല്ലാം നേരത്തെ ചോദ്യം ചെയ്തിരുന്നു.

ഇരകളാണത്രെ....

ഇരകളാണത്രെ....

കേസില്‍ താരങ്ങളെ ഇരകളായിട്ടായിരിക്കും പരിഗണിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ശരിക്കും പ്രതിയാകേണ്ടവര്‍

ശരിക്കും പ്രതിയാകേണ്ടവര്‍

മയക്കുമരുന്ന് കേസുകളില്‍ ലഹരി ഉപയോഗിക്കുന്നവരും സാധാരണ ഗതിയില്‍ പ്രതികളാകാറുണ്ട്. ഇത്തരക്കാരെ പോലീസ് അറസ്റ്റ് ചെയ്യാറും ഉണ്ട്. എന്നാല്‍ ടോളിവുഡിലെ താരങ്ങള്‍ക്ക് ഇത് ബാധകമാവില്ല.

അത് തെറ്റല്ലെന്ന്

അത് തെറ്റല്ലെന്ന്

മയക്കുമരുന്ന് കടത്തുന്നതും വില്‍ക്കുന്നതും അത് ഉത്പാദിപ്പിക്കുന്നതും ഒക്കെ വലിയ തെറ്റാണ്. എന്നാല്‍ അത് ഉപയോഗിക്കുന്നത് അത്ര വലിയ തെറ്റല്ല എന്നാണത്രെ അന്വേഷണ സംഘാംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.

12 പേര്‍ക്ക് നോട്ടീസ്

12 പേര്‍ക്ക് നോട്ടീസ്

തെലുങ്ക് സിനിമ രംഗത്തുള്ള 12 പേര്‍ക്കായിരുന്നു എക്‌സൈസ് സംഘം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നത്. രവി തേജയും ചാര്‍മി കൗറും ഒക്കെ ഉള്‍പ്പെടും ഈ 12 പേരില്‍

20 പേരെ അറസ്റ്റ് ചെയ്തു

20 പേരെ അറസ്റ്റ് ചെയ്തു

മയക്കുമരുന്ന് കേസില്‍ എക്‌സൈസ് സംഘം ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ ഹോളണ്ടുകാരനായ മൈക്ക് കമിങ്ങും, അമേരിക്കന്‍ പൗരനും നാസയില്‍ എന്‍ജിനീയറും ആയ ഡുണ്ടു അനീഷും ഉള്‍പ്പെടും. വമ്പന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന ഏഴ് ബി ടെക്കുകാരും ഉണ്ട് ഇതില്‍.

സംശയങ്ങള്‍ നീളുന്നത്

സംശയങ്ങള്‍ നീളുന്നത്

താരങ്ങളെ അറസ്റ്റ് ചെയ്താല്‍ അത് വലിയ ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് പോലും നീങ്ങിയേക്കും എന്ന ഭയവും ഉണ്ട്. അതേ സമയം അന്വേഷണം ശക്തമായാല്‍ അത് കൂടുതല്‍ ഉന്നതരിലേക്ക് നീങ്ങും എന്ന ഭയത്തിലാണ് ഇപ്പോഴത്തെ നീക്കം എന്നും ആരോപണം ഉയരുന്നുണ്ട്.

രക്തവും നഖവും മുടിയും

രക്തവും നഖവും മുടിയും

ചോദ്യം ചെയ്യലിനായി വിളിപ്പിച്ച താരങ്ങളും രക്ത സാമ്പിളും മുടിയുടേയും നഖത്തിന്റേയും സാമ്പിളുകള്‍ ബലപ്രയോഗത്തിലൂടെ ശേഖരിച്ചു എന്ന ആക്ഷേപവും നേരത്തെ ഉയര്‍ന്നിരുന്നു. ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് മനസ്സിലാക്കുന്നതിനുള്ള പരിശോധനയ്ക്കായിരുന്നു ഇത്.

ചാര്‍മി കോടതിയില്‍ എതിര്‍ത്തു

ചാര്‍മി കോടതിയില്‍ എതിര്‍ത്തു

നിര്‍ബന്ധപൂര്‍വ്വം രക്തത്തിന്റേയും മുടിയുടേയോ നഖത്തിന്റേയോ സാംപിളുകള്‍ തന്നില്‍ നിന്ന് ശേഖരിക്കരുതെന്ന് ചാര്‍മി കൗര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ചാര്‍മിയുടെ അഭ്യര്‍ത്ഥന കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.

English summary
The Telangana Chief Minister believes that movie stars being questioned in connection with the drugs haul case are victims and therefore should not be arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X