കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിലെ കുടിവെള്ള ടാങ്കര്‍ ഡ്രൈവര്‍ മിസ്റ്റര്‍ ഏഷ്യ 2016 ചാമ്പ്യന്‍

ബെംഗളൂരുവിലെ കുടിവെള്ള ടാങ്കര്‍ ഡ്രൈവറാണ് ഇത്തവണത്തെ മിസ്റ്റര്‍ ഏഷ്യ 2016 ചാമ്പ്യന്‍.

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവിലെ കുടിവെള്ള ടാങ്കര്‍ ഡ്രൈവറാണ് ഇത്തവണത്തെ മിസ്റ്റര്‍ ഏഷ്യ 2016 ചാമ്പ്യന്‍. 25 കാരനായ ജി ബാലകൃഷ്ണയാണ് ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും വന്‍ വിജയം കരസ്ഥമാക്കിയത്. ഫിലിപ്പീന്‍സില്‍ നടന്ന ഫില്‍-ഏഷ്യ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് ബാലകൃഷ്ണ ചാമ്പ്യന്‍ഷിപ്പ് നേടിയത്.

വര്‍ത്തൂര്‍ രമഗോണ്ടനഹള്ളി സ്വദേശിനിയായ ബാലകൃഷ്ണയുടെ പിതാവ് കുട്ടിക്കാലത്ത് തന്നെ മരിച്ചു. പിന്നീട് കുടുംബം പുലര്‍ത്താന്‍ വേണ്ടിയാണ് ടാങ്കര്‍ ലോറി ഡ്രൈവര്‍ ആയത്. അമ്മയുടെയും സഹോദരന്റെയും പൂര്‍ണ പിന്തുണയാണ് തനിക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിച്ചതിന് പിന്നില്‍ എന്ന് ബാലകൃഷ്ണ പറയുന്നു.

balakrishna

ഡ്രൈവര്‍ ജോലിയ്ക്ക് ശേഷം ജിമ്മില്‍ ഇന്‍സ്ട്രക്ടറായി ബാലകൃഷ്ണ ജോലി ചെയ്തിരുന്നു. ദിവസത്തില്‍ ആറ് മണിക്കൂറാണ് പ്രാക്ടീസിനായി ചിലവഴിച്ചിരുന്നത്. അണ്ടര്‍ ജൂനിയര്‍ തലത്തില്‍ രണ്ടുതവണ മിസ്റ്റര്‍ യൂണിവേഴ്‌സ് ചാമ്പ്യനായിട്ടുണ്ട്. 2013ല്‍ ജര്‍മനിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും, 2014 ല്‍ ഏതന്‍സില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും ബാലകൃഷ്ണ മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കി.

പ്രദേശവാസികളുടെ സഹായത്തോടെയാണ് ഇതുവരെ മത്സരങ്ങളില്‍ പങ്കെടത്തിരുന്നത്. ഇനിയും മുന്നോട്ട് പോകണമെങ്കില്‍ സര്‍ക്കാരിന്റെ സഹായം കൂടിയെ തീരു എന്ന് ബാലകൃഷ്ണ പറയുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കണം എന്നാണ് ബാലകൃഷ്ണയുടെ ആഗ്രഹം.

English summary
25-year-old Balakrishna, a resident of Ramagondanahalli near Varthur, has dedicated his win to Indian Army. But the journey to success was not a cakewalk for him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X