കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി അഖിലേഷ് തന്നെ..അച്ഛനും മകനുമിടയിലെ മഞ്ഞുരുകുന്നോ.. ?

ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അഖിലേഷ് തന്നെയെന്ന് മുലായത്തിന്റെ ഉറപ്പ്.

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ സമാജ് വാദി പാര്‍ട്ടിയില്‍ മഞ്ഞുരുകുന്നതിന്റെ സൂചനകള്‍. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായി കൂട്ടിക്കാഴ്ച നടത്തി. ചര്‍ച്ച 90 മിനുറ്റോളം നീണ്ടു.

അഖിലേഷ് യാദവിന്റെ വസതിയില്‍ വെച്ചായിരുന്നു ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയ ഗതി നിര്‍ണയിക്കുന്ന കൂടിക്കാഴ്ച. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അഖിലേഷ് തന്നെയാവും എന്ന് മുലായം കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്‍കിയതായാണ് വിവരം. അതേസമയം പാര്‍ട്ടി അധ്യക്ഷനായി മുലായം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

മഞ്ഞുരുകുന്ന സൂചനകൾ

മുലായം പക്ഷവും അഖിലേഷ് പക്ഷവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാത്ത സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയം ഏത് ദിശയിലേക്ക് നീങ്ങുന്നത് എന്ന് ഉറ്റുനോക്കുകയായിരുന്നു രാജ്യം. സമാജ് വാദി പാര്‍ട്ടി പിളരുമെന്ന് ഉറപ്പിച്ചു നില്‍ക്കുന്ന സമയത്താണ് അച്ഛന്റെയും മകന്റെയും നാടകീയ കൂടിക്കാഴ്ച.

ചിഹ്നത്തിനും പേരിനും തർക്കം

പാര്‍ട്ടിയുടെ ചിഹ്നവും പേരും ആവശ്യപ്പെട്ട് ഇരുവിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. തര്‍ക്കം തീരാതിരുന്നാല്‍ ചിഹ്നം മരവിപ്പിച്ച് ഇരുപക്ഷത്തിനും പുതിയ ചിഹ്നങ്ങള്‍ നല്‍കുകയാവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലുള്ള വഴി.

കത്ത് പിൻവലിക്കാൻ ആവശ്യം

ചിഹ്നം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്ന കത്ത് പിന്‍വലിക്കണമെന്ന് കൂടിക്കാഴ്ചയില്‍ മുലായം അഖിലേഷിനോട് ആവശ്യപ്പെട്ടതായാണ് വിവരം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുലായം തന്നെ ചുക്കാന്‍ പിടിക്കാനും ചര്‍ച്ചയില്‍ തീരുമാനമായതായി അറിയുന്നു.

മുഖ്യമന്ത്രി മകൻ തന്നെ

ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തന്നെ മുലായം മഞ്ഞുരുകലിന്റെ സൂചനകള്‍ തന്നിരുന്നു. അഖിലേഷുമായി തനിക്കൊരു പ്രശ്‌നവുമില്ലെന്നും ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അഖിലേഷ് തന്നെയായിരിക്കും എന്നുമാണ് മുലായം പറഞ്ഞത്.

കരുനീക്കി മുലായം

കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കാന്‍ ഇരുനേതാക്കളും തയ്യാറായില്ല. പാര്‍ട്ടി പിളരുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം മുലായം വ്യക്തമാക്കിയിരുന്നു. രാംഗോപാല്‍ യാദവിനെ ഒഴിവാക്കി അഖിലേഷിനെ കൂടെ നിര്‍ത്താനുള്ള കരുനീക്കങ്ങളാണ് മുലായം നടത്തുന്നത്.

English summary
Akhilesh Yadav holds meeting with Mulayam. Mulayam assured Akhilesh that he will be the CM's face in UP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X