കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ യുപി പ്രചരണത്തിന് മുലായം ഇറങ്ങി; പക്ഷെ, മകന് വേണ്ടിയല്ല!!!

സമാജ് വാദി പാര്‍ട്ടി മുന്‍ദേശീയ അധ്യക്ഷന്‍ മുലായം സിംഗ് യാദവ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. സഹോദരന്‍ ശിവ്പാല്‍ യാദവിന്റെ മണ്ഡലമായ ജസ്വന്ത്‌നഗറിലെ റാലിയില്‍ അദ്ദേഹം പങ്കെടുത്തു.

  • By Jince K Benny
Google Oneindia Malayalam News

ജസ്വന്ത്‌നഗര്‍: അഭിപ്രായ ഭിന്നതകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും അവസാനം നല്‍കി ഒടുവില്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ പ്രചരണത്തിന് സമാജ് വാദി പാര്‍ട്ടി മുന്‍ ദേശീയ അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ഇറങ്ങി. എന്നാല്‍ അത് മകന്‍ അഖിലേഷിന് വേണ്ടി ആയിരുന്നില്ല. അഖിലേഷ്-രാഹുല്‍ സഖ്യം യുപിയില്‍ സജീവ പ്രചരണത്തിലാണ്. രണ്ട് സ്ഥലങ്ങളില്‍ റാലി നടത്താനാണ് മുലായം നിശ്ചയിച്ചിരിക്കുന്നത്. അത് രണ്ടും അഖിലേഷിന്റെ മണ്ഡലങ്ങളല്ല. ഇതോടെ ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

സഹോദരന്‍ ശിവ്പാല്‍ യാദവിന്റെ മണ്ഡലമായ ജശ്വന്ത്‌നഗറിലെ ടിഖയില്‍ നടന്ന റാലിയിലാണ് മുലായം പങ്കെടുത്തത്. അടുത്ത ദിവസങ്ങളില്‍ മരുമകള്‍ അപര്‍ണ യാദവിന്റെ മണ്ഡലമായ ലെക്‌നൗ കണ്ടോണ്‍മെന്റില്‍ നടക്കുന്ന റാലിയിലും മുലായം പങ്കെടുക്കും. മകന്‍ അഖിലേഷ് യാദവ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തതിന് ശേഷം മുലായം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുമോ എന്നത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ നിലനിന്നിരുന്നു. മൂന്നാം ഘട്ടത്തില്‍ ഫെബ്രുവരി 19നാണ് ജസ്വന്ത്‌നഗറിലെ വോട്ടെടുപ്പ്.

മെയിന്‍പൂരി മണ്ഡലം

ജസ്വന്ത്‌നഗറിലല്ലാതെ മറ്റൊരു മണ്ഡലത്തില്‍ മുലായം പര്യടനം നടത്താനുള്ള സാധ്യത അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ തള്ളി. മെയിന്‍പൂരി മണ്ഡലവുമായി ബന്ധപ്പെട്ട് ചില പദ്ധതികള്‍ ആലോചിച്ചിരുന്നു, എന്നാല്‍ അത് ഉപേക്ഷിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 1996 മുതല്‍ മുലയാത്തിനോ അദ്ദേഹം നിര്‍ദേശിക്കുന്ന വ്യക്തിക്കോ മാത്രം ആളുകള്‍ വോട്ട് ചെയ്യുന്ന മണ്ഡലമാണ് മെയിന്‍പൂരി. അഞ്ചാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.

എസ്പി-കോണ്‍ഗ്രസ് സഖ്യം

എസ്പി കോണ്‍ഗ്രസ് സഖ്യത്തോട് തുടക്കത്തില്‍ തന്നെ മുലായം താല്പര്യക്കുറവ് വ്യക്തമാക്കിയിരുന്നു. സമാജ് വാദി പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തപ്പോള്‍ തന്നെ കോണ്‍ഗ്രസുമായി ഒരു സഖ്യ സാധ്യതയേക്കുറിച്ച് അഖിലേഷ് ആരാഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണ ഇല്ലാതെ തന്നെ ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് മുലായം ചേരി.

പരമ്പരാഗത മണ്ഡലം

ശിവ്പാല്‍ മത്സരിക്കുന്ന വലിയ വെല്ലുവിളിയുള്ള ഒരു മണ്ഡലത്തിലല്ല. പരമ്പരാഗതമായി എസ്പിയെ തുണയ്ക്കുന്ന മണ്ഡലമാണ് ജസ്വന്ത്‌നഗര്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1.3 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശിവ്പാല്‍ യാദവ് ഇവിടെ നിന്നും വിജയിച്ചത്. എസ്പി ക്യാമ്പിലെ പ്രമുഖ പ്രചാരകനുമല്ല ശിവ്പാല്‍ യാദവ്.

മുലായത്തിനായി ആവശ്യമില്ല

മുലായം പ്രചരണത്തിന് ഇറങ്ങണമെന്ന ശക്തമായ ആവശ്യം എസ്പി പാളയില്‍ നിന്നും ഉണ്ടാകുന്നില്ലെന്ന് അഖിലേഷ് വിഭാഗം പറയുന്നു. അതുകൊണ്ടാണ് മുലായം സിംഗ് യാദവ് പ്രചരണത്തില്‍ സജീവമാകാത്തതെന്നും അവര്‍ പറയുന്നു. ഇതിനായി രണ്ട് കാരണങ്ങളാണ് അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഒന്ന്, നിലവിലെ സാഹചര്യത്തില്‍ അഖിലേഷുമായി ഉരസാന്‍ പാര്‍ട്ടിയില്‍ ആരും തയാറാല്ല. രണ്ടാമതായി പാര്‍ട്ടിക്കകത്തും പുറത്തും അഖിലേഷ് ശക്തമായ വോട്ടായി മാറിയെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു.

അഖിലേഷ് ശിവ്പാല്‍ പോര്

സമാജ് വാദി പാര്‍ട്ടിയില്‍ അഖിലേഷിന്റെ പോര് മുറുകുന്നത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ്. ശിവ്പാല്‍ തിനിക്കും മുകളില്‍ പാര്‍ട്ടിയില്‍ സ്ഥാനം ഉറപ്പിക്കുമെന്നായതോടെയാണ് അഖിലേഷ് പാര്‍ട്ടി പിടിച്ചടക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതും. പാര്‍ട്ടി ദേശീയ അധ്യക്ഷനായിരുന്ന മുലായം സിംഗിന്റെ പിന്തുണ സഹോദരന്‍ ശിവ്പാലിനായിരുന്നു. ഇതോടെയാണ് പിതാവിനെപ്പോലും സ്ഥാന ഭൃഷ്ടനാക്കി ദേശീയ അധ്യക്ഷസ്ഥാനം അഖിലേഷ് സ്വന്തമാക്കിയത്.

സമാജ് വാദി പാര്‍ട്ടി പിളരുന്നു

സമാജ് വാദി പാര്‍ട്ടി പിളരുന്നു എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. പാര്‍ട്ടി അഖിലേഷ് പിടിച്ചെടുത്തതോടെ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതിനുള്ള ശ്രമങ്ങല്‍ ശിവ്പാല്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കുകയും അഖിലേഷ് ശിവ്പാലിന് സീറ്റ് നല്‍കുകയുമായിരുന്നു. ഇവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പൂര്‍ണായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പിന് ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ശിവ്പാല്‍ യാദവ് അറിയിച്ചിട്ടുണ്ടെങ്കിലും ഇത് സാധ്യത എത്രത്തോളമെന്ന് പറയാനാകില്ല.

English summary
Samajwadi Party mentor Mulayam Singh Yadav gets up to speak at a rally in Takha, his brother Shivpal Yadav's assembly constituency Jaswantnagar. The other rally, is slated for his younger daughter-in-law Aparna Yadav, in the Lucknow cantonment seat in Uttar Pradesh's Capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X