കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോപ്പിംഗ് മാളില്‍ വെച്ച് പീഡനശ്രമം, മോഡല്‍ പൂജ മിശ്ര തോക്കെടുത്തു, ആകെ സീനായി!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: അപരിചിതരായ രണ്ടുപേര്‍ അശ്ലീല കമന്റ് പാസാക്കുകയും ദേഹത്ത് തൊടാന്‍ ശ്രമിക്കുകയും ചെയ്തു എന്നാരോപിച്ച് മോഡല്‍ പൂജ മിശ്ര തോക്കെടുത്തു. ദില്ലി കാരള്‍ ബാഗിലെ പ്രശസ്തമായ ഒരു ഷോപ്പിംഗ് മാളിലാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. മുംബൈ സ്വദേശിനിയായ മോഡല്‍ ദില്ലിയിലെത്തിയതായിരുന്നു. ഇവിടെ വെച്ചാണ് മോഡലിന് നേരെ പീഡനശ്രമമുണ്ടായത്.

രാത്രി 9 മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം കാരള്‍ബാഗിലെ ഒരു ഷോപ്പിംഗ് മാളില്‍ എത്തിയതായിരുന്നു മോഡല്‍. ബില്ലിംഗ് കൗണ്ടറിനരികില്‍ വെച്ച് മോഡല്‍ പൊടുന്നനെ ബാഗില്‍ നിന്നും തോക്കെടുക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന രണ്ട് ചെറുപ്പക്കാര്‍ തന്റെ നേരെ അശ്ലീല പ്രയോഗം നടത്തി എന്നാരോപിച്ചായിരുന്നു ഇത്. അനാവശ്യമായി ഇവര്‍ തന്നെ സ്പര്‍ശിച്ചതായും മോഡല്‍ പറഞ്ഞു.

pooja-mishra

സംഭവം കണ്ട് മാനേജരും മറ്റുള്ളരും ഓടിക്കൂടിയതോടെ രണ്ട് യുവാക്കളും ഓടി രക്ഷപ്പെട്ടു. രാജേന്ദ്ര നഗര്‍ പോലീസ് സ്ഥലത്തെത്തി കേസെടുത്തു. സംഭവസ്ഥലത്തെ സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. എന്ത് തരം തോക്കാണ് മോഡലിന്റെ കയ്യില്‍ ഉണ്ടായിരുന്നത് എന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമല്ല. മോഡലിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിശദമായി മൊഴിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

English summary
Mumbai-based model whips out gun to avoid molestation in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X