കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജസ് ട്രെയിനിലെ എല്‍സിഡി സ്‌ക്രീന്‍ നശിപ്പിച്ച യാത്രക്കാരന്‍ പിടിയില്‍

തേജസിലെ എല്‍സിഡി സ്‌ക്രീന്‍ നശിപ്പിച്ച യാത്രക്കാരനെ പിടികൂടി

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: മുംബൈ ഗോവ അതിവേഗ ട്രെയിന്‍ ആയ തേജസിലെ എല്‍സിഡി സ്‌ക്രീന്‍ നശിപ്പിച്ച യാത്രക്കാരനെ പിടികൂടി. കഴിഞ്ഞമാസം നടന്ന സംഭവത്തില്‍ യാത്രക്കാരന്റെ ബുക്കിങ് വിവരങ്ങളും ഫോണ്‍ കോളുകളും പരിശോധിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദാദര്‍ സ്വദേശിയായ നന്ദദീപ് സന്ദീപ് കീര്‍ ആണ് അറസ്റ്റിലായതെന്ന് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അറിയിച്ചു.

സക്രീന്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ജൂണ്‍ പത്തിന് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മെയ്മാസം മുതല്‍ ഓടിത്തുടങ്ങിയ ട്രെയിനില്‍ ആധുനിക സംവിധാനങ്ങള്‍ തകര്‍ക്കുന്നത് പതിവായതോടെയാണ് യാത്രക്കാരെ പിടികൂടാന്‍ ആര്‍പിഎഫ് തീരുമാനിച്ചത്. സീറ്റിനു മുന്നില്‍ എല്‍സിഡി സ്‌ക്രീന്‍, വൈഫൈ, ജിപിഎസ്, സിസിടിവി, ഹെഡ്‌ഫോണ്‍ തുടങ്ങിയ സംവിധാനങ്ങള്‍ ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്.

 tejas-2

എന്നാല്‍, ട്രെയിന്‍ ഓടിത്തുടങ്ങിയ ദിവസം മുതല്‍ ഇവയിലെ സംവിധാനങ്ങള്‍ കേടുവരുത്തുന്നതും പതിവായി. സ്‌ക്രീന്‍ നശിപ്പിക്കുക, ഹെഡ്‌ഫോണ്‍ മോഷ്ടിക്കുക, സീറ്റി് കുത്തിക്കീറുക തുടങ്ങിയ യാത്രക്കാര്‍ പതിവാക്കിയതോടെ കര്‍ശന നടപടി സ്വീകരിക്കാന്‍ റെയില്‍വെ പോലീസ് തീരുമാനിക്കുകയായിരുന്നു. സി11 കോച്ചിലെ സീറ്റ് നമ്പര്‍ 49ന്റെ സ്‌ക്രീന്‍ ആണ് നന്ദദീപ് നശിപ്പിച്ചത്. ഇയാള്‍ 54ാം നമ്പര്‍ സീറ്റിലെ യാത്രക്കാരനായിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തത്. പ്രതിക്ക് 22,000 രൂപവരെ പിഴ ലഭിച്ചേക്കാം.

English summary
Mumbai man who broke LCD screen on Tejas Express arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X