കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാന്ദ്രയില്‍ വീണ്ടും സെല്‍ഫി ദുരന്തം; മാതാപിതാക്കള്‍ക്ക് മുന്നില്‍ വിദ്യാര്‍ഥിനി കടലില്‍വീണ് മരിച്ചു

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: സെല്‍ഫി ദുരന്തമേഖലയായി പ്രഖ്യാപിച്ച മുംബൈയിലെ ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡിലെ കോട്ടയില്‍ വീണ്ടും സെല്‍ഫി ദുരന്തം. മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം കോട്ട സന്ദര്‍ശിക്കാനെതിതിയ എഞ്ചിനീയറിങ് വിദ്യാര്‍ഥിനി സെല്‍ഫിക്കിടെ കടലില്‍ വീഴുകയായിരുന്നു. സെല്‍ഫി എടുക്കരുതെന്ന വിലക്ക് മറികടന്നായിരുന്നു പെണ്‍കുട്ടിയുടെ സാഹസിക സെല്‍ഫിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മുംബൈയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായിരുന്ന മീനാക്ഷി പ്രിയ രാജേഷ് ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞശേഷം നാട്ടില്‍നിന്നും മാതാപിതാക്കളെയും സഹോദരിയെയും മുംബൈ കാണാന്‍ ക്ഷണിക്കുകയായിരുന്നു മീനാക്ഷി. ഒരു ഹോട്ടലില്‍ മുറിയെടുത്ത ഇവര്‍ ഒരുദിവസം മുഴുവന്‍ നഗരം ചുറ്റിക്കാണാനായി ടാക്‌സിയും ഏര്‍പ്പാട് ചെയ്തിരുന്നു.

drowning

സ്ഥലങ്ങളെല്ലാം കണ്ടശേഷം ഒടുവില്‍ എത്തിയതായിരുന്നു ബാന്ദ്ര കോട്ടയില്‍. ഇതിനിടെ കടലിനോട് ചേര്‍ന്നുള്ള പാറപ്പുറത്ത് കയറി സെല്‍ഫിയെടുക്കാന്‍ മീനാക്ഷി കുടുംബാംഗങ്ങളെ ക്ഷണിച്ചു. പിതാവിന്റെ മുന്നറിയിപ്പ് മറികടന്നായിരുന്നു സെല്‍ഫി. സെല്‍ഫിക്കിടെ കൂറ്റന്‍തിരമാലയില്‍ ബാലന്‍സ്‌തെറ്റി മീനാക്ഷി കടലില്‍ വീഴുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന മീന്‍പിടുത്തക്കാര്‍ രണ്ടുമണിക്കൂര്‍ നേരത്തെ തിരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കടലില്‍ വീണ് യുവാക്കള്‍ മരിച്ചശേഷം ഇവിടെ സെല്‍ഫി നിരോധിത മേഖലയായി മുന്നറിയിപ്പ് നല്‍കിയിരുന്നു. മുംബൈ പോലീസ് മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചു. എന്നാല്‍, പിറകില്‍ തിരകള്‍ ഉയരുമ്പോള്‍ സെല്‍ഫിയെടുക്കാനായി ഇവിടെ ഇപ്പോഴും തിരക്കനുഭവപ്പെടാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

English summary
Mumbai selfie death: 21-yr-old’s bid to take pic with mother, sister goes wrong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X