കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യക്ക് ഭര്‍ത്താവിനെയും മൊഴി ചൊല്ലാം... ഇതാ ഇങ്ങനെ

  • By Sandra
Google Oneindia Malayalam News

വരാണസി: ക്ഷണിക്കപ്പെട്ട വിരുന്നുകാരുടെ മുമ്പില്‍ വച്ച് സ്ത്രീധനം ആവശ്യപ്പെട്ട വരനെ യുവതി മൊഴി ചൊല്ലി. ക്ഷണിക്കപ്പെട്ട 500ഓളം അതിഥികളുടെ മുമ്പില്‍വെച്ച് സ്ത്രീധനത്തിന്റെ പേരില്‍ തന്നെ അപമാനിച്ച യുവാവിനെ വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്നറിയിച്ച മുഹ്‌സിന പരസ്യമായി യുവാവിനെ മൊഴി ചൊല്ലുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ദാഹയിലാണ് സംഭവം.

ദുബായ്: ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണംദുബായ്: ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം

പ്രദേശത്ത് സ്ത്രീധനം നിയമവിരുദ്ധമാക്കിക്കൊണ്ട് പ്രാദേശിക ഖാപ് പഞ്ചായത്ത് ഉത്തരവിറക്കിയതിന് പിന്നാലെയാണ് വരന്‍ വധുവിന്റെ കുടുംബത്തോട് സ്ത്രീധനം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇതോടെ വരന്റെ പിതാവിന് ഖാപ് പഞ്ചായത്ത് വിവാഹം നടത്തുന്നതിന് മൂന്ന് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിലക്ക് നിയമാനുസൃതമല്ലെങ്കിലും ഖാപ് പഞ്ചായത്തിന്റെ ഉത്തരവ് ലംഘിക്കാന്‍ ഗ്രാമവാസികള്‍ക്ക് അനുമതിയില്ല. യുവതി തലാക്ക് ചൊല്ലിയതോടെ വരന്‍ മുഹമ്മദ് ആരിഫിന്റെ ബന്ധുക്കള്‍ യുവാവിനേയും മുത്തലാക്ക് ചൊല്ലാന്‍ പ്രേരിപ്പിച്ചു. ഇതോടെ വിവാഹമോചനം ഔദ്ധ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. സ്ത്രീധന സമ്പ്രദായത്തോടുള്ള എതിര്‍പ്പ് പ്രകടമാക്കുകയായിരുന്നു താനെന്നായിരുന്നു യുവതിയുടെ പ്രതികരണം.

muslim-wedding

ഫോണിലും സോഷ്യല്‍ മീഡിയിലും മുസ്ലിം പുരുഷന്മാര്‍ തലാക്ക് ചൊല്ലുന്ന രീതി വ്യാപകമായതോടെ രാജ്യത്ത് മുസ്ലിം വ്യക്തിനിയമം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വനിതാ സംഘടനകള്‍ രംഗത്തെത്തുന്ന സമയത്താണ് ഇത്തരമൊരു സംഭവം. ഭാര്യമാരെ ഇത്തരത്തില്‍ മൊഴി ചൊല്ലാന്‍ പുരുഷന്മാര്‍ക്കുള്ള അവകാശം സ്ത്രീകളുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നുമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന വാദം.

English summary
19-Year-Old muslim bride divorces husband in wedding ceremony.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X