കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ പ്രശ്‌നം: ഒത്തുതീര്‍പ്പിന് തയ്യാറെന്ന് മുസ്ലിം ലോ ബോര്‍ഡ്, ഒവൈസിയ്ക്ക് ഭിന്നാഭിപ്രായം!!!

Google Oneindia Malayalam News

ദില്ലി: അയോധ്യ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയ്യാറാണെന്ന് ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്. ലോ ബോര്‍ഡ് വക്താവ് മൗലാന ഖാലിദ് റഷീദ് വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്‌നം കോടതിയ്ക്ക് പുറത്തുവച്ച് ഒത്തുതീര്‍പ്പാക്കണമെന്ന് നിര്‍ദേശിച്ച സുപ്രീം കോടി ചീഫ് ജസ്റ്റിസ് മധ്യസ്ഥത വഹിക്കാമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയ്ക്ക് പുറത്തുവച്ച് ഒത്തുതീര്‍പ്പിലെത്താമെന്ന് മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വ്യക്തമാക്കുന്നത്.

എന്നാല്‍ അയോധ്യ പ്രശ്നം പാര്‍ട്ണര്‍ഷിപ്പ് തര്‍ക്കമല്ലെന്നും പ്രശ്നമല്ലെന്നും നേരത്തെ കേസ് പരിഗണിച്ച അലഹാബാദ് ഹൈക്കോടതി പാര്‍ട്ണര്‍ഷിപ്പ് വിഷയമാണെന്ന് തെറ്റായ വിലയിരുത്തലായിരുന്നുവെന്നുവെന്നുമുള്ള അഭിപ്രായപ്രകടനവുമായി ഒവൈസി ട്വീറ്റില്‍ കുറിച്ചു. അയോധ്യ പ്രശ്നം കോടതിയ്ക്ക് പുറത്തുവച്ച് ഒത്തുതീര്‍പ്പാക്കണമെന്നും രാമക്ഷേത്രം നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹറാണ് അറിയിച്ചത്.

babri-demolition

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്ത് 2010ല്‍ സുപ്രീം കോടതിയെ സമീപിച്ചത്. 2.77 ഏക്കര്‍ വരുന്ന അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കാനായിരുന്നു അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതില്‍ രണ്ട് ഭാഗങ്ങള്‍ ഹിന്ദു സംഘടനകള്‍ക്കും ശേഷിയ്ക്കുന്ന ഭാഗം മുസ്ലിങ്ങള്‍ക്കും നല്‍കാനായിരുന്നു ഉത്തരവ്. ഹൈക്കോടതി വിധി ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ആള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് വിധി വരേണ്ടെന്നും തെളിവുകള്‍ അല്ല കണക്കിലെടുക്കേണ്ടതെന്നും ചൂണ്ടിക്കാണിക്കുകയായിരുന്നു. തുടര്‍ന്ന് 2011ല്‍ സുപ്രീം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു.

English summary
A day after the Supreme Court advised the concerned parties in Ram Mandir-Babri Masjid case to go for an out-of-court settlement, the All India Muslim Personal Law Board (AIMPLB) today said it is ready for resolving the dispute outside court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X