കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഫിര്‍ എന്നു വിളിച്ചു; ആര്‍എസ്എസ് മുസ്ലീം നേതാവ് ആത്മഹത്യ ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

റായ്പുര്‍: ആര്‍ എസ് എസ്സിന്റെ ന്യൂനപക്ഷ വിഭാഗമായ രാഷ്ട്രീയ മുസ്ലീം മഞ്ചിന്റെ ഛത്തീസ്ഗഡ് സംസ്ഥാന നേതാവ് ആത്മഹത്യ ചെയ്തു. രാഷ്ട്രീയ മുസ്ലീം മഞ്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹബിബ് ഹനിഫ് ചൗധരി ആണ് ആത്മഹത്യ ചെയ്തത്. കാഫിര്‍ എന്ന് സ്വസമുദായത്തിലുള്ളവര്‍ വിളിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് വിവരം.

മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു ഹബിബിനെ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ മരണം സംബന്ധിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ആര്‍എസ്എസ്സിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനാല്‍ പല തരത്തിലുള്ള എതിര്‍പ്പുകളും മുസ്ലീം സമുദായത്തില്‍ നിന്നും ഹബിബ് നേരിടേണ്ടിവന്നിട്ടുണ്ട്.

suicide

സമുദായത്തിനെതിരെ വാളോങ്ങുന്ന ആര്‍എസ്എസ്സിന്റെ അനുയായി ആയതില്‍ സമുദായ നേതാക്കള്‍ ഹബിബിനെ കാഫിര്‍ എന്നു വിളിച്ച് പരിഹസിക്കാറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദ രോഗവും ഹബിബിനെ അലട്ടിയിരുന്നതായാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍.

മരണം സംബന്ധിച്ച് ബന്ധുക്കള്‍ പരാതിയോ പ്രസ്താവനയോ പുറത്തിറക്കിയിട്ടില്ല. മാടുകളെ കൊലപ്പെടുത്തുന്നതിനെതിരെ പ്രതികരിച്ച് ഹബിബ് ശ്രദ്ധാകേന്ദ്രമായിരുന്നു. ഹബിബ് വിഷാദ രോഗിയായിരുന്നെന്നും ഒടുവില്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തിയെന്നുമാണ് ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ആയ ഡോ. സലിം രാജ് പറയുന്നത്.

English summary
Muslim RSS leader commits suicide over allegedly being called ‘kafir’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X