കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം സ്ത്രീ ക്ഷേത്രം കണ്ടെത്തി,പിന്നീട് എന്തു സംഭവിച്ചു?

  • By Siniya
Google Oneindia Malayalam News

മാന്‍ഡുസര്‍: ഇവിടെ ഹിന്ദു-മുസ്ലീം ഒന്നാണ് എന്നു തെളിയിക്കുകയാണ് മധ്യപ്രദേശിലെ മാന്‍ഡുസര്‍ ജില്ലയിലെ ഇന്ദ്ര കോളനിയില്‍ താമസിക്കുന്നവര്‍. ഇപ്പോള്‍ ഇവരുടെ ജീവിതത്തിന് സന്തോഷവും താളാത്മകയൊക്കെ വന്നുച്ചേര്‍ന്നിട്ടുണ്ട്. ഇതിനു പിന്നില്‍ വലിയൊരു കാരണമുണ്ട്. ഇന്ദ്ര കോളനിയിലെ 45 വയസ്സുകാരിയായ സുഹ്‌റ ബി എന്ന മുസ്ലീം സ്ത്രീ വീട്ടിനടുത്ത് ക്ഷേത്രം കണ്ടെത്തിയതാണ് ഇരുവരുടെയും ഐക്യത്തിന് പിന്നില്‍. ഏകദേശം മുന്ന് വര്‍ഷം മുന്‍പാണ് ഇവര്‍
ഈ ക്ഷേത്രം കണ്ടെത്തിയത്. എന്നാല്‍ അവിടെയുള്ളവര്‍ക്ക് ഇതേകുറിച്ച് അറിവൊന്നുമില്ല.

ക്ഷേത്രം കണ്ടെത്തി എന്നു മാത്രമല്ല ഇതു പുതുക്കി പണിയാനും ഇവര്‍ തീരുമാനിച്ചു. ഇതിനു വേണ്ടി കോളനിയിലെ എല്ലാ ആളുകളില്‍ നിന്നും പണം പിരിച്ചു. ഒരാളു പോലും എതിര്‍ത്തു പറഞ്ഞില്ല എന്നതും പ്രത്യേകതയാണ്. ക്ഷേത്രത്തിന്റെ അവസ്ഥ ഇപ്പോള്‍ മോശമാണെങ്കിലും ഇവിടെ നവരാത്രി ഉത്സവം ആഘോഷിക്കാന്‍ ഈ ഗ്രാമവാസികള്‍ തീരുമാനിച്ചിട്ടുണ്ട്. മതം എന്തിനാണ് എന്നാണ് ഇവരുടെ ഇപ്പോഴത്തെ ചോദ്യം ? ഐക്യമാണ് വലുത് എന്ന് ഇവര്‍ അത്രയും പ്രാധാന്യത്തോടെയാണ് പറയുന്നത്. ഇവരുടെ ഇടയ്ക്ക് സന്തോഷം സൃഷ്ടിച്ചത് പരസ്പരവിശ്വാസമാണ്.

temple

ക്ഷേത്രം പണിയുന്നത് ഗ്രാമവാസികള്‍ എല്ലാവരും ചേര്‍ന്നാണ്. ഹിന്ദു- മുസ്ലീങ്ങളെ മതത്തിന്റെ പേരില്ലാതെ കൂടുതല്‍ അടുപ്പമുണ്ടാകും, എന്നാല്‍ ക്ഷേത്രം പുതിക്കി പണിയാന്‍ ഇവിടെ ഹിന്‍ു-മുസ്ലീം കമ്മിറ്റി തന്നെ രൂപികരിച്ചിട്ടുണ്ട്. ദുര്‍ഗയാണ് ലോകത്തിന്റെ മാതാവ് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്ന് സുഹ്‌റ പറഞ്ഞു.

എല്ലാ ദിവസവും നടക്കുന്ന ആരതി പൂജയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും പങ്കെടുക്കാറുണ്ട്. എല്ലാവരുടെയും സംഭവനകള്‍ ക്ഷേത്രം പുതുക്കി പണിയാന്‍ ഉപയോഗിക്കും വൈകുന്നേരങ്ങളില്‍ നടത്തുന്ന ആരതി ഇവര്‍ക്കും ശാന്തതയും സമാധാനവം നല്‍കുന്നുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു. എല്ലാത്തിനു ഉപരിയായി ഈ കോളനിയുടെ ചുറ്റുപാടും വളരെ നല്ലതാണ്. ഇവിടെ സമാധനവും സന്തോഷവും നിലനിര്‍ത്താന്‍ ശ്രമിക്കും . എന്നാല്‍ ഇരുവരുടെയും ആചാരങ്ങള്‍ ക്ഷേത്രത്തില്‍ ആഘോഷിക്കാറുണ്ട്. ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ പോലെ തന്നെ മുഹറം കാലത്തും ക്ഷേത്രത്തില്‍ പോവുകയും അവിടെ സര്‍ബ്ബത്തും നല്‍കാറുമുണ്ട്.

English summary
Sughra Bi, a 45-year-old day labourer has been living with her family in Indra Colony of Madhya Pradesh's Mandsaur district for a decade. It was about three years ago the Muslim woman discovered a temple near her house. It was in ruins and no one knew about it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X