കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതങ്ങള്‍ തീരുന്നില്ല, മുത്തലാഖിനുള്ള അറിയിപ്പ് നിരസിച്ച് മുസ്ലിം പെണ്‍കുട്ടി

മുത്തലാഖ് സ്വീകരിക്കില്ല, മുസ്ലിം പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍

  • By Sandra
Google Oneindia Malayalam News

പൂനെ: മുത്തലാഖ് വിവാദങ്ങള്‍ക്കിടെ ഭര്‍ത്താവിന്റെ മുത്തലാഖ് അറിയിപ്പ് നിരസിച്ച് 18 കാരി. പൂനെ സ്വദേശിയായ അര്‍ഷിയാ ഭഗവാനാണ് മുത്തലാഖ് സ്വീകരിക്കാന്‍ വിസമ്മതിച്ചത്. ഭര്‍തൃ വീട്ടുകാരുടെ ഉപദ്രവത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചു വരിയായിരുന്നു ഒരു കുഞ്ഞിന്റെ അമ്മയായ അര്‍ഷിയ.

വീട്ടിലെത്തിയ അര്‍ഷിയയ്ക്ക് വാക്കാല്‍ മുത്തലാഖ് ചൊല്ലിക്കകൊണ്ടുള്ള അറിയിപ്പാണ് തപാലില്‍ ലഭിച്ചത്. സംഭവത്തെ തുടര്‍ന്ന് മുത്തലാഖിനെതിരെ പോരാടാനുറച്ച യുവതി മുസ്ലിം ശോദക് മണ്ഡല്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

muslimwomen

പതിനാറാമത്തെ വയസ്സിലാണ് മുഹമ്മദ് ഖാസിം ബാഗ്മാന്‍ എന്ന പച്ചക്കറി വ്യാപാരി അര്‍ഷിയയെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞതോടെ ഭര്‍തൃവീട്ടുകാര്‍ അര്‍ഷിയയെ ഉപദ്രവിക്കാന്‍ തുടങ്ങിയിരുന്നു ആദ്യമെല്ലാം ഗര്‍ഭിണിയാവാത്തതിനെ ചൊല്ലിയായിരുന്നു കുറ്റപ്പെടുത്തല്‍. എന്നാല്‍ ഗര്‍ഭിണിയായിട്ടും തനിക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടരുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തുന്നു.

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് അര്‍ഷിദയിപ്പോള്‍ ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി നടന്ന ഭര്‍ത്താവ് തലാഖ് ചൊല്ലിയതായി അറിയിച്ചുകൊണ്ടുള്ള കുറിച്ച് അയയ്ക്കുകയായിരുന്നു.

English summary
Muslim woman refuses to accept triple talaq notice from husband. And she reveals the life situation in her husband's house.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X