കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളായിരുന്നുവെന്ന് തൊഗാഡിയ

  • By Soorya Chandran
Google Oneindia Malayalam News

അഹമ്മദാബദ്: ഇന്ത്യയില്‍ ഇപ്പോഴുള്ള മുസ്ലീങ്ങളും ക്രിസ്ത്യാനികളും എല്ലാം ഹിന്ദുക്കളായിരുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ. ഇന്ത്യന്‍ മുസ്ലീമിന്റേയും ക്രിസ്ത്യാനിയുടേയും എല്ലാം പൂര്‍വ്വികര്‍ ഹിന്ദുക്കളാണെന്നാണ് തൊഗാഡിയ പറഞ്ഞത്.

മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് വാളിനേയും അതിക്രമങ്ങളേയും ഭയന്നാണ് പലരും ഇസ്ലാം മതം സ്വീകരിച്ചതെന്നും തൊഗാഡിയ ആരോപിക്കുന്നുണ്ട്. മതപരിവര്‍ത്തന വിവാദത്തിനിടെയാണ് തൊഗാഡിയയുടെ ഈ പരാമര്‍ശം.

Praveen Thogadia

ഗുജറാത്തിലെ ഭാവ്‌നഗറില്‍ വിഎച്ച്പി സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കവേയായിരുന്നു തൊഗാഡിയ ഇക്കാര്യം പറഞ്ഞത്.

ഇപ്പോള്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണങ്ങളൊന്നും നടക്കുന്നില്ല. ഹിന്ദുക്കള്‍ക്ക് ആരേയും ഭയക്കേണ്ടതില്ല. ഈ സഹാചര്യത്തില്‍ ആര്‍ക്കെങ്കിലും ഹിന്ദു മതത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം ഉണ്ടെങ്കില്‍, അവരെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുമെന്നും തൊഗാഡിയ പറഞ്ഞു.

ആര്‍എസ്എസ് സംഘടനയായ ധരം ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തില്‍ ആഗ്രയില്‍ നടത്തിയ മതപരിവര്‍ത്തന പരിപാടി സൃഷ്ടിച്ച വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതിനിടെ അലിഗഢിലും ഘര്‍ വാപസി പരിപാടി നടത്തുമെന്ന് പറഞ്ഞ് സംഘടനകള്‍ രംഗത്തെത്തി. ഇതിന് പോലീസ് അനുമതി നിഷേധിച്ചിരിക്കുകയാണ്. ക്രിസ്മസ് ദിനത്തിലാണ് അലിഗഢില്‍ ഘര്‍ വാപസി നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

English summary
Muslims, Christians in India were Hindus: Praveen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X