കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിയുണ്ടകള്‍ക്കുള്ള തക്കതായ മറുപടി കശ്മീരികള്‍ നല്‍കിയെന്ന് മോദി

  • By Sruthi K M
Google Oneindia Malayalam News

പൂഞ്ച്: ജമ്മു കശ്മീരികള്‍ ബുള്ളറ്റിനെ ബാലറ്റു കൊണ്ട് നേരിട്ടവര്‍ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരികളെ പുകഴ്ത്തി പറഞ്ഞു കൊണ്ടാണ് മോദി രംഗത്തു വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യത്തിലുള്ള വിശ്വാസം തെളിയിച്ച ധീരരാണ് കശ്മീര്‍ ജനതയെന്നും മോദി പറഞ്ഞു. ജമ്മുവില്‍ നടക്കുന്ന രണ്ടാം ഘട്ട അസംബ്ലി തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപി സര്‍ക്കാരിനെ വോട്ട് ചെയ്ത് അധികാരത്തില്‍ എത്തിക്കണമെന്നും മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ഇവിടെ വികസനം ഒന്നും നടക്കുന്നില്ല. അഴിമതി നടത്തിയും ജനങ്ങളെ വൈകാരികമായി ഭീഷണിപ്പെടുത്തിയും ആണ് ഇവിടെ ഭരണം നടക്കുന്നത് എന്നും മോദി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തവര്‍ ബാലറ്റിന്റെ ശക്തിയെ വെടിയുണ്ടകള്‍ കൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്.

modi

എന്നാല്‍ കശ്മീരി ജനതയെ പറ്റിക്കാന്‍ കഴിയില്ലെന്നും വെടിയുണ്ടകള്‍ക്കുള്ള തക്കതായ മറുപടി നല്‍കി കഴിഞ്ഞെന്നും മോദി പറഞ്ഞു. വോട്ട് രേഖപ്പെടുത്തി ജനാധിപത്യത്തെ വിജയിപ്പിച്ച നിങ്ങളോട് നന്ദി ഉണ്ട്. വികസനം എന്ന ലക്ഷ്യവും ആയിട്ടാണ് ഞാന്‍ ഇവിടേയ്ക്ക് വന്നത്. നിങ്ങളെന്നെ വെറും കയ്യോടെ തിരിച്ചയക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മോദി പറഞ്ഞു.

ആദ്യ ഘട്ട തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ ജമ്മുവില്‍ 71.28 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. വിഘടനവാദികളുടെ ആഹ്വാനങ്ങളെ അവഗണിച്ചാണ് ജനങ്ങള്‍ പതിനഞ്ച് നിയോജക മണ്ഡലങ്ങളില്‍ വോട്ട് രേഖപ്പെടുത്തിയത്.

English summary
Naredra Modi congratulated people of Kashmir for giving a befitting reply to the terrorists gun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X