കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിക്ക് എതിരാണോ, എങ്കില്‍ ബിജെപി ആയിട്ടും രക്ഷയില്ല?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ബി ജെ പിയില്‍ രണ്ട് പക്ഷമുണ്ടോ. ഉണ്ടെന്നും ഇല്ലെന്നും പറയുന്നവരുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്ര മോദിക്ക് എതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നത് എല്‍ കെ അദ്വാനിയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തോടെ അദ്വാനിയുടെ വായടപ്പിച്ചുകളഞ്ഞു മോദി. പിന്നീടങ്ങോട്ട് എല്‍ കെ അദ്വാനി എന്ന കരുത്തനായ നേതാവ് ചിത്രത്തില്‍ പോലും വന്നില്ല. അടിയന്തിരാവസ്ഥയെക്കുറിച്ച് എന്തോ പറയേണ്ടിവന്നു അദ്വാനിക്ക് പിന്നീടൊരിക്കല്‍ കൂടി തലക്കെട്ട് സൃഷ്ടിക്കാന്‍.

modi

ബി ജെ പിയില്‍ ഉണ്ട് എന്ന് കരുതപ്പെടുന്ന രണ്ടാം പക്ഷത്തില്‍, അദ്വാനിക്ക് ഒപ്പം നില്‍ക്കുന്ന നേതാക്കളാണ് സുഷമ സ്വരാജും ശിവ്‌രാജ് സിംഗ് ചൗഹാനും മറ്റും. വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള സുഷമ മിന്നിത്തിളങ്ങി വരുന്ന സമയത്താണ് ലളിത് മോദി വിവാദം പുറത്തായത്. ലളിത് മോദി വിവാദം സുഷമ സ്വരാജിന്റെ ഒരുവര്‍ഷത്തെ കഠിനാധ്വാനത്തിന്റെ സല്‍പ്പേര് അപ്പാടെ ചോര്‍ത്തിക്കളഞ്ഞു.

sushama-swaraj

ദേശീയ രാഷ്ട്രീയത്തില്‍ മോദിക്ക് ബദലായി ഉയര്‍ന്നുകേട്ടിരുന്ന പേരായ ശിവ്‌രാജ് സിംഗ് ചൗഹാനാണ് അടുത്തത്. 2013 ലെ ദേശീയ എക്‌സിക്യൂട്ടീവില്‍ വെച്ച് മോദിക്കും മുകളിലായി അദ്വാനി ചൗഹാനെ വാഴ്ത്തിയിരുന്നു. ഇതൊന്നും പോരാതെയാണ് മഹാരാഷ്ട്രയിലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത് നീട്ടിവെക്കണമെന്ന് പറഞ്ഞ് ചൗഹാന്‍ മോദി ക്യാംപിനെ ചൊടിപ്പിച്ചത്.

shivraj-singh-chouhan

വ്യാപം കേസിലും ലളിത് മോദി വിവാദത്തിലും ശിവ്‌രാജ് സിംഗ് ചൗഹാനും സുഷമ സ്വരാജും പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ സഹായത്തിന് നരേന്ദ്ര മോദിയോ പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷായോ എത്തുന്നില്ല. ആര്‍ എസ് എസ് പിന്തുണയുള്ള ഇവര്‍ അത്ര പെട്ടെന്ന് അപകടത്തിലാകില്ലെങ്കിലും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ലളിത് മോദി വിവാദത്തില്‍ പെട്ട മറ്റൊരു ബി ജെ പി നേതാവായ വസുദ്ധര രാജെ സിന്ധ്യയും മോദി - ജെയ്റ്റ്‌ലി നേതാക്കളോട് വളരെ അടുപ്പമുള്ളയാളല്ല.

advani-modi
English summary
Why Prime Minister Narendra Modi and his associates in BJP have not spoken in Sushama swaraj and Shivraj Singh Chouhan's defence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X