കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ പൂവ് വേണ്ട പകരം പുസ്തകം മതി!!!

കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യൻ സന്ദർശന സമയത്ത് സ്വഗതം ചെയ്യാൻ പൂക്കൾ കൊണ്ടുള്ള ബെക്കയ്ക്ക് വിലക്ക്. ഇതു സംബന്ധിച്ചുള്ള നിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്.കൂടാതെ ബൊക്കെ നൽകുന്നുണ്ടെങ്കിൽ ഒരു പൂവും അതോടൊപ്പം ഖാദി തൂവാലയോ പുസ്തകമോ നൽകി സ്വാഗതം ചെയ്യാം. ഇക്കാര്യം കർശനമായി എല്ലാവരും പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോടു നിർദേശിച്ചിട്ടുണ്ട്.

തോഴി ജയിലിൽ റാണി!!!ശശികലക്ക് പ്രത്യേക സെല്ലുകളും ബാരിക്കേഡുകളും!!ഞെട്ടിപ്പിക്കുന്ന വിവരങ്ങൾതോഴി ജയിലിൽ റാണി!!!ശശികലക്ക് പ്രത്യേക സെല്ലുകളും ബാരിക്കേഡുകളും!!ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ധൈര്യമുണ്ടെങ്കിൽ രാഷ്ട്രീയത്തിലിറങ്ങു!!! ഉലകനായകനെ വെല്ലുവിളിച്ച് തമിഴ്‌നാട് മന്ത്രിധൈര്യമുണ്ടെങ്കിൽ രാഷ്ട്രീയത്തിലിറങ്ങു!!! ഉലകനായകനെ വെല്ലുവിളിച്ച് തമിഴ്‌നാട് മന്ത്രി

സ്വാഗതം ചെയ്യുന്നതിനായി ബൊക്കക്കു പകരം പുസ്തകങ്ങൾ നൽകണമെന്നും പ്രധാനമന്ത്രി ജൂൺ 17 ട്വീറ്റ് ചെയ്തിരുന്നു. അത്തരത്തിലുള്ള നീക്കങ്ങൾ വലിയ മാറ്റങ്ങൾ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി വാർത്താ ഏ‍ജൻസി എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹം അന്നു കൊച്ചിയിൽ നടന്ന പിഎൻ പണിക്കർ ദേശീയ വായനാദിനത്തിൽ സക്ഷരതയുടെ കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും വ്യക്തമാക്കിയിരുന്നു.വായനയെക്കാൾ അധികം സന്തോഷവും അറിവിനെക്കാൾ അധികം ശക്തിയുമില്ലെന്നാണ് അദ്ദേഹം അന്നു പറഞ്ഞിരുന്നു.

modi

ജൂൺ 25 നടന്ന മൻ കി ബാത്തിൽ ബൊക്കെ കൈമാറുന്ന പതിവു നിർത്തി ഖാദി ഉൽപ്പന്നങ്ങൾ നൽകിത്തുടങ്ങണമെന്നു മോദി അറിയിച്ചികരുന്നു. കേരളത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ ബൊക്കെയ്ക്കു പകരം പുസ്തകങ്ങൾ സമ്മാനിക്കുന്നതിനെ അദ്ദേഹം അന്ന് ഉദാഹരണമായി എടുത്തുകാട്ടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം കൊണ്ടുവരാൻ കേന്ദ്രസർക്കാർ തന്നെ തീരുമാനിച്ചത്.

English summary
The Union Ministry of Home Affairs (MHA) on Monday issued instructions to all states to stop using bouquets during Prime Minister Narendra Modi’s tours within India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X