കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിരഹിതം, മോദി സര്‍ക്കാര്‍ ചരിത്രമാകുമെന്ന് പറയാന്‍ കാരണം, അണിയറയില്‍ ഒരുങ്ങുന്ന വാര്‍ഷിക സന്ദേശം

അഴിമതിരഹിത ഭരണം കാഴചവെച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്നു. അധികാരത്തിലേറ്റ് ആദ്യ വര്‍ഷത്തിലുണ്ടാക്കിയ നേട്ടങ്ങളും വരാനിരിക്കുന്ന സര്‍ക്കാര്‍ പ്രവര്‍ത്തികള്‍..

  • By Akhila
Google Oneindia Malayalam News

ദില്ലി; അഴിമതിരഹിത ഭരണം കാഴചവെച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്നു. അധികാരത്തിലേറ്റ് ആദ്യ വര്‍ഷത്തിലുണ്ടാക്കിയ നേട്ടങ്ങളും വരാനിരിക്കുന്ന സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ പുറത്ത് വിട്ടുമാണ് മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ വാര്‍ഷികം ജനശ്രദ്ധ നേടിയത്. സ്ത്രീ ശാക്തീകരണത്തിനും കുട്ടികളുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി നടപ്പിലാക്കിയ മോദിയുടെ ഒട്ടേറെ പദ്ധകളില്‍ ജനങ്ങള്‍ തൃപ്തരായി.

നോട്ട് നിരോധനവും അഴിമതിരഹിത ഭരണത്തിന് വേണ്ടി പൊരുതിയ മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികമാണ് മെയ് മാസത്തില്‍ ആഘോഷിക്കാന്‍ പോകുന്നത്. അതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വെങ്കിട്ട നായിഡുവും പിയുഷ് ഖൊയാലും ചേര്‍ന്ന് വാര്‍ഷിക സന്ദേശം തയ്യാറാക്കികൊണ്ടിരിക്കുകയാണ്. മുന്‍ യുപിഎ സര്‍ക്കാരിന്റെ ഭരണം താരതമ്യം ചെയ്തായിരുന്നു മോദി സര്‍ക്കാരിന്റെ ഓരോ നീക്കവും.

ഉത്തര്‍പ്രദേശിലെ ജനപിന്തുണ

ഉത്തര്‍പ്രദേശിലെ ജനപിന്തുണ

നോട്ട് നിരോധനം ജനങ്ങള്‍ അംഗീകിരിച്ചു കഴിഞ്ഞു. അതിന്റെ തെളിവാണ് ബിജെപിയുടെ ഉത്തര്‍പ്രദേശിലെ വിജയം.

 അഞ്ച് വര്‍ഷംകൊണ്ട്

അഞ്ച് വര്‍ഷംകൊണ്ട്

മൂന്നാം വാര്‍ഷികം ആഘോഷിക്കാന്‍ പോകുന്ന മോദി സര്‍ക്കാരിന്റെ വരും വര്‍ഷങ്ങളില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളാണ് വാര്‍ഷികത്തില്‍ പുറത്ത് വിടുന്നത്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും പ്രത്യേക പരിഗണന നല്‍കിയാണ് പുതിയ സന്ദേശം.

 രണ്ടാം വാര്‍ഷികത്തില്‍

രണ്ടാം വാര്‍ഷികത്തില്‍

വനിതകളുടെ സ്ത്രീശാക്തീകരണത്തിനും കുട്ടികളുടെ സുരക്ഷയ്ക്കും പഠനത്തിനും വലിയ പ്രാധാന്യം നല്‍കിയ ബേഠീ ബച്ചാവോ ബേഠീ പഠാവോ പദ്ധതി ശ്രദ്ധനേടി.

 കേരളത്തിനും

കേരളത്തിനും

കേന്ദ്രസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ കേരളത്തിനും ധനസഹായവും പുതിയ പദ്ധതികളുടെയും വാഗ്ദാനം നല്‍കിയിരുന്നു.

English summary
Narendra Modi government’s anniversary message: note ban, graft-free regime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X