കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിസര്‍ക്കാര്‍: വിവരാവകാശ മറുപടികള്‍ ഇനി ഓണ്‍ലൈന്‍

Google Oneindia Malayalam News

ദില്ലി: വിവരാവകാശ നിയമം കൊണ്ടുവന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ കൂടി ഞെട്ടിപ്പോയിട്ടുണ്ടാകണം. അത്രമാത്രം വലിയ മാറ്റമാണ് മോദി സര്‍ക്കാര്‍ വിവരാവകാശ നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. ചോദ്യം ചോദിച്ചവര്‍ക്ക് മാത്രം ഉത്തരം എന്ന പഴയ സെറ്റപ്പ് ഒക്കെ മാറി, ഇനി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഓണ്‍ലൈനിലും കിട്ടും. ഭരണം സുതാര്യമാക്കാന്‍ ടെക്‌നോളജി ഉപയോഗിക്കുന്ന പ്രധാനമന്ത്രി വന്നതുകൊണ്ടുള്ള ഗുണം.

നരേന്ദ്ര മോദി സര്‍ക്കാര്‍ ആര്‍ ടി ഐയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു ഒരു ആരോപണം. എന്നാല്‍ അതിന്റെ നേരെ വിപരീതമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഓരോ മന്ത്രാലയത്തിന് കീഴിലുമുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ ഇനി ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് കിട്ടും. 2014 നവംബര്‍ മുതലാണ് ഉത്തരങ്ങള്‍ ഓണ്‍ലൈനാകുക. ചോദ്യങ്ങള്‍ ഉന്നയിച്ച ആളിന് തപാല്‍ വഴിയാണ് ഇപ്പോള്‍ ഉത്തരങ്ങള്‍ കിട്ടുന്നത്.

narendramodi-aiims

മുന്‍ വിവരാവകാശ കമ്മീഷണര്‍ സത്യാനന്ദ് മിശ്ര മോദി സര്‍ക്കാരിന്റെ ഈ നീക്കത്തെ സ്വാഗതം ചെയ്തു. സുതാര്യത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാനും ഈ തീരുമാനം വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ ടി ഐ മറുപടികള്‍ ഓണ്‍ലൈനാക്കാന്‍ യു പി എ സര്‍ക്കാരിന്റെ കാലത്ത് ഒരു ശ്രമം നടന്നിരുന്നെങ്കിലും അത് നടപ്പില്‍ വന്നില്ല.

എന്താണ് ആര്‍ ടി ഐ അഥവാ വിവരാവകാശ നിയമം?
സര്‍ക്കാരിന്റെ ഭരണനിര്‍വ്വഹണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാന്‍ അവകാശം നല്‍കുന്ന നിയമമാണ് വിവരാവകാശ നിയമം. 2005 ലാണ് ദേശീയതലത്തില്‍ ഈ നിയമം നിലവില്‍ വന്നത്. 10 രൂപ ഫീസ് നല്‍കി അറിയാനുള്ള കാര്യങ്ങള്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷിച്ച് 30 ദിവസത്തിനകം അപേക്ഷകന് വിവരം കിട്ടണം.

വിവരാവകാശ നിയമത്തെക്കുറിച്ച് വിശദമായി ഇവിടെ വായിക്കാം.

English summary
Prime Minister Narendra Modi might have surprised Congress President Sonia Gandhi by taking UPA scheme to another level. While critics were claiming that Modi government might dilute Right to Information (RTI) Act, it has done just the reverse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X