കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളേ..പരീക്ഷയല്ല, എന്തു പരീക്ഷണവും നേരിടണോ? മോദിയുടെ പൊടിക്കൈ ഇതാ, മന്‍ കീ ബാത്തില്‍!

എല്ലാ പരീക്ഷകളും ആഘോഷങ്ങളാണെന്ന് മോദി പറഞ്ഞു. പരീക്ഷകളില്‍ സന്തോഷം കണ്ടെത്തിയാല്‍ സമ്മര്‍ദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ഈ വര്‍ഷത്തെ ആദ്യത്തെ മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ളതായിരുന്നു മന്‍ കി ബാത്തിന്റെ 28ാം എഡിഷന്‍. പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച മോദി പരീക്ഷയെ ചിരിച്ചു കൊണ്ട് നേരിടണമെന്ന് പറഞ്ഞു. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം നിറയ്ക്കാന്‍ മോദി ശ്രമിച്ചത്.

രാജ്യത്തിനായി ജീവന്‍ ബലിനല്‍കിയ സൈനികര്‍ക്കു വേണ്ടി 30ന് രാവിലെ 11 മണിക്ക് രണ്ട് മിനിട്ട് മൗന പ്രാര്‍ഥനയ്ക്ക് തീരുമാനിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു. കശ്മീരിലെ ഹിമപാതത്തില്‍ മരിച്ച സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയവര്‍ക്കും അവരുടെ കുടുംബത്തിനും മോദി അഭിനന്ദനങ്ങള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യവും മോദി സംസാരിച്ചില്ല.

 സമ്മര്‍ദം വേണ്ട

സമ്മര്‍ദം വേണ്ട

എല്ലാ പരീക്ഷകളും ആഘോഷങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷകളില്‍ സന്തോഷം കണ്ടെത്തിയാല്‍ സമ്മര്‍ദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം. പരീക്ഷയുടെ സമയത്ത് അച്ഛനമ്മമാര്‍ വീട്ടില്‍ ആഘോഷത്തിന്റെ സാഹചര്യം ഉണ്ടാക്കണണെന്നും അദ്ദേഹം.

 മാര്‍ക്ക് നേടാന്‍ മോദിയുടെ മന്ത്രം

മാര്‍ക്ക് നേടാന്‍ മോദിയുടെ മന്ത്രം

കൂടുതല്‍ മാര്‍ക്ക് നേടുന്നതിന് കൂടുതല്‍ ചിരിച്ചാല്‍ മതിയെന്ന് അദ്ദേഹം. കൂടുതല്‍ സമാധാനമായിരിക്കുന്നത് എല്ലാം ഓര്‍ത്തെടുക്കുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. ഓര്‍മയ്ക്ക് ഏറ്റവും നല്ല മരുന്നാണ് ശാന്തമായി ഇരിക്കുന്നതെന്നും അദ്ദേഹം.

ഒരു വര്‍ഷത്തെ പരിശോധന

ഒരു വര്‍ഷത്തെ പരിശോധന

ജീവിത വിജയത്തിന്റെ അളവുകോലല്ല പരീക്ഷകളെന്ന് മോദി പറുയുന്നു. പരീക്ഷകള്‍ ഒരു വര്‍ഷത്തിന്റെ വിലയിരുത്തല്‍ മാത്രമാണെന്നും അദ്ദേഹം പറയുന്നു.

മാര്‍ക്കു നേടലല്ല

മാര്‍ക്കു നേടലല്ല

അറിവു നേടുന്നതിനാണ് പരിശ്രമിക്കേണ്ടതെന്ന് മോദി പറയുന്നു. മാര്‍ക്കിനു പിന്നാലെയല്ല ഓടേണ്ടതെന്നും അദ്ദേഹം പറയുന്നു. നിങ്ങളുടെ ആഗ്രഹവും അതിനായുള്ള പരിശ്രമവും ഒരുപോലെ വരുമെങ്കില്‍ മാര്‍ക്ക് താനെ വരുമെന്നും മോദി പറയുന്നു.

ആത്മവിശ്വാസം വര്‍ധിപ്പിക്കും

ആത്മവിശ്വാസം വര്‍ധിപ്പിക്കും

മറ്റുള്ളവരോടല്ല നിങ്ങളോട് തന്നെയാണ് നിങ്ങള്‍ മത്സരിക്കേണ്ടതെന്ന് മോദി പറയുന്നു. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് മോദി പറയുന്നു.

 മാര്‍ഗദര്‍ശികളുടെ വഴി സ്വീകരിക്കണം

മാര്‍ഗദര്‍ശികളുടെ വഴി സ്വീകരിക്കണം

സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഉദാഹരണം നല്‍കിക്കൊണ്ടാണ് മോദി സംസാരിച്ചത്. 20 വര്‍ഷം ടെന്‍ഡുല്‍ക്കര്‍ സ്വന്തം റെക്കോര്‍ഡ് തകര്‍ത്താണ് മുന്നേറിയിരുന്നതെന്നും മോദി. മാര്‍ഗദര്‍ശികളായ കുട്ടികള്‍ സൂഹത്തിന്റെ ഭാഗമാണെന്നും അവരെയും അവരുടെ വഴികളെയും അംഗീകരിക്കണമെന്നും അദ്ദേഹം മാതാപിതാക്കളോടായി പറഞ്ഞു.

 വേണ്ടത് ആത്മവിശ്വാസം

വേണ്ടത് ആത്മവിശ്വാസം

ആത്മവിശ്വാസം ഇല്ലാതെ വരുമ്പോഴാണ് നമ്മള്‍ കള്ളം ചെയ്യുന്നതെന്നും എളുപ്പ വഴികള്‍ അന്വേഷിച്ച് പോകുന്നതെന്നും മോദി പറയുന്നു. കുട്ടികള്‍ പടനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് മോദി.

 മോദി പറയും

മോദി പറയും

ശരിയായ വിശ്രമം, ശരിയായ ഉറക്കം, കായിക വിനോദം എന്നീ മൂന്ന് കാര്യങ്ങള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ അത്യാവശ്യമാണെന്ന് മോദി പറയുന്നു. മണിക്കൂറുകള്‍ നീണ്ട പഠനത്തിന് ഇടയ്ക്ക് വിശ്രമം നല്‍കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുമെന്ന് മോദി പറയുന്നു.

വേണ്ടെങ്കില്‍ വേണ്ട

വേണ്ടെങ്കില്‍ വേണ്ട

തന്റെ വാക്കുകള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍തക്കുള്ള പടക്കോപ്പുകളാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് മോദി പറയുന്നുണ്ട്. തന്റെ വാക്കുകള്‍ വേണമെങ്കില്‍ മാത്രം പിന്തുടര്‍ന്നാല്‍ മതിയെന്നും അല്ലെങ്കില്‍ ഉപേക്ഷിക്കാമെന്നും അദ്ദേഹം.

 സൈനികര്‍ക്ക് ആദരം

സൈനികര്‍ക്ക് ആദരം

ഫെബ്രുവരി ഒന്നിന് 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് മോദി ആശംസകള്‍ അറിയിച്ചു തീര സംരക്ഷണം മാത്രമല്ല തീരങ്ങള്‍ ശുചിയാക്കുന്നതിലും തീര സേന ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം. രാജ്യത്തിന് ജീവന്‍ സമര്‍പ്പിച്ച ജവന്മാര്‍ക്കായി 30ന് 11 മണിക്ക് രണ്ട് മിനിറ്റ് മൗന പ്രാര്‍ഥന നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മോദി.

English summary
In his first ‘Mann ki Baat’ this year, Prime Minister Narendra Modi primarily focussed on students set to appear in the Class X and XII Boards and other competitive examinations across the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X