കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ അഭിമാനം കാക്കാന്‍ പൊതുമേഖല ബാങ്ക് ഉടമകളുടെ പണം'കട്ടെടുക്കുന്നു?'

  • By Meera Balan
Google Oneindia Malayalam News

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉടമകളുടെ അനുവാദമില്ലാതെ അക്കൗണ്ടില്‍ നിന്ന് ബാങ്ക് പണം പിന്‍വലിയ്ക്കുന്നതായി റിപ്പോര്‍ട്ട് . പ്രധാനമന്ത്രിയുടെ ഇന്‍ഷുറന്‍സ് പദ്ധതി വിജയിപ്പിയ്ക്കുന്നതിന് വേണ്ടിയാണ് ബാങ്കിന്റെ ചട്ടവിരുദ്ധ നടപടിയെന്നാണ് റിപ്പോര്‍ട്ട്. അക്കൗണ്ടില്‍ നിന്ന് ഉടമയുടെ അനുവാദമില്ലാതെ പന്ത്രണ്ട് രൂപ പിന്‍വലിയക്കാനുള്ള നടപടികള്‍ ബാങ്ക് തുടങ്ങിക്കഴിഞ്ഞുവത്രേ .മനോരമ ന്യൂസ് ഉള്‍പ്പടെയുള്ളവ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു .

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ബീമ യോജനയ്ക്ക് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്നും ഈ സാഹചര്യത്തില്‍ കേന്ദ്രമന്ത്രാലയത്തിന്റെ കടുത്ത സമ്മര്‍ദ്ദം ബാങ്കിനെ സമ്മര്‍ദ്ദത്തിലാഴ്ത്തുകയും ചട്ടവിരുദ്ധ പ്രവര്‍ത്തനത്തിന് പ്രേരിപ്പിയ്ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട് . പന്ത്രണ്ട് രൂപയാണ് അക്കൗണ്ടില്‍ നിന്നും ബാങ്ക് പിന്‍വലിയ്ക്കുന്നതെങ്കിലും ബാങ്കിംഗ്, ഇന്‍ഷുറന്‍സ് നിയമങ്ങളുടെ കടപത്ത ലംഘനമാണ് നടപടിയിലുള്ളത് .

Indian Money

അക്കൗണ്ട് ഉടമയുടെ അനുവാദമില്ലാതെ ഒരു രൂപ പോലും പിന്‍വലിയ്ക്കാന്‍ ബാങ്കിന് അവകാശമില്ലെന്നിരിയ്‌ക്കെയാണ് ബാങ്ക് അതിന് നിര്‍ബന്ധിതമാകുന്നത്. ഇന്‍ഷുറന്‍സ് എടുക്കേണ്ടതും എടുക്കാതിരിയ്ക്കുന്നും വ്യക്തിയുടെ താത്പര്യമാണ് . ഒരു ഒപ്പ് പോലുമില്ലാതെയാണ് ബാങ്ക് ഇന്‍ഷുറന്‍സ് പദ്ധതിയിലേയ്ക്ക് അക്കൗണ്ട് ഉടമകളെ ചേര്‍ക്കുന്നത് .

English summary
Nationalised bank withdraw money from account holders, without their permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X