കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന് ബിജെപി സീറ്റ് നല്‍കി, എന്‍ഡി തിവാരി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ഡി തിവാരിയും മകന്‍ രോഹിത് ശേഖറും ബിജെപിയില്‍ ചേര്‍ന്നു. രോഹിത് ശേഖര്‍ ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റില്‍ മത്സരിക്കും.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍ഡി തിവാരി ബിജെപിയില്‍ ചേര്‍ന്നു. മകന്‍ രോഹിത് ശേഖറിന് ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് തിവാരി ബിജെപിയിലേക്ക് എത്തിയത്. തിവാരി ബിജെപിയില്‍ ചേരുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ബുധനാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ഇരുവരും ബിജെപിയിലെത്തിയത്. കൂമോണ്‍ മണ്ഡലത്തില്‍ മക്‌ന് സീറ്റ് നല്‍കണമെന്നാണ് തിവാരിയുടെ ആവശ്യം. ഇത് ബിജെപി അംഗീകരിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

nd tiwari

91കാരനായ തിവാരി 1976 മുതല്‍ 1989 വരെയുള്ള കാലയളവില്‍ മൂന്നു തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. 2007 ഓഗസ്റ്റ് മുതല്‍ 2009 ഡിസംബര്‍ വരെ ആന്ധ്രപ്രദേശ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായും തിവാരി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2013ല്‍ തന്നെ മകനായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് രോഹിത് ശേഖര്‍ തിവാരിക്കെതിരെ രംഗത്തെത്തിയത് വന്‍ വിവാദമായികരുന്നു. ഒടുവില്‍ ഡിഎന്‍എ ഫലം പുറത്തു വന്നതിനു പിന്നാലെ തിവാരി രോഹിതിനെ മകനായി അംഗീകരിക്കുകയായിരുന്നു. അതിനു ശേഷം രോഹിതിന്റെ മാതാവ് ഉജ്വല ശര്‍മയെ തിവാരി വിവാഹം കഴിക്കുകയും ചെയ്തു.

ഫെബ്രുവരി 17നാണ് ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ്. ഒറ്റഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

English summary
Congress leader Narayan Dutt Tiwari and his son Rohit Shekhar on Wednesday joined the BJP in the presence of BJP President Amit Shah following much speculation regarding the move.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X