കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ വിശ്വസ്തൻ വെങ്കയ്യ നായിഡു ബിജെപി ഉപരാഷ്ട്രപതി സ്ഥാനാർഥി.. ജയിച്ചുകയറും എന്നത് മൂന്നരത്തരം!!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് യോഗം തീരുമാനിച്ചു. മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാലകൃഷ്ണ ഗാന്ധിയാണ് നായിഡുവിന്റെ എതിരാളി. ആഗസ്ത് അഞ്ചിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ബിജെപിയുടെ പ്രമുഖ നേതാക്കളിലൊരാളായ നായിഡു മോദി സര്‍ക്കാറില്‍ നഗരവികസന പാര്‍പ്പിട നഗര ദാരിദ്രനിര്‍മാര്‍ജ്ജന പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിയാണ്. അടല്‍ ബിഹാരി വായ്‌പേയ് സര്‍ക്കാറില്‍ ഗ്രാമവികസനവകുപ്പ് കൈകാര്യം ചെയ്തിരുന്നെങ്കിലും 2002 മുതല്‍ 2004 വരെ പാര്‍ട്ടി പ്രസിഡന്റായി പ്രവര്‍ത്തിച്ച സമയത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

venkaiahnaidu

രാഷ്ട്രപതി തിരഞ്ഞെടുപ്പ് പൂർത്തിയായ ജൂലൈ 17നാണ് ബി ജെ പി ഉപരാഷ്ട്രപതി സ്ഥാനാർഥിയായി വെങ്കയ്യ നായിഡുവിനെ നിശ്ചയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന വെങ്കയ്യയ്ക്ക് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അനായാസമായി ജയിക്കാം എന്നാണ് കരുതപ്പെടുന്നത്.

തെക്കേ ഇന്ത്യയിൽ നിന്നുള്ള പാർട്ടിയുടെ മുഖം, രാജ്യസഭ നിയന്ത്രിക്കാൻ പോന്ന പരിചയ സമ്പത്തിന് ഉടമ തുടങ്ങിയ കാര്യങ്ങളാണ് വെങ്കയ്യയ്ക്ക് സ്ഥാനാർഥി നിര്‍ണയത്തിൽ തുണയായത് എന്നാണ് റിപ്പോർട്ടുകൾ. എന്‍ ഡി എയ്ക്ക് പുറമേ അണ്ണാ ഡി എം കെ, ടി ആർ എസ്, വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളും വെങ്കയ്യയെ പിന്തുണക്കും.

English summary
NDA nominates Venkaiah Naidu as vice-presidential candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X