കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളിന് മതിയായി; ഇന്ത്യ രക്ഷാപ്രവര്‍ത്തകരെ തിരിച്ചുവിളിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: നേപ്പാളിനെ ഞെട്ടിച്ച ഭൂകമ്പം പിന്നിട്ട് ഒരാഴ്ച പിന്നിടുമ്പോഴേക്കും നേപ്പാളിന് അന്യരാജ്യങ്ങളുടെ രക്ഷാപ്രവര്‍ത്തകരുടെ സേവനം മതിയായി. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സേവനം മതിയായെന്നും രക്ഷാപ്രവര്‍ത്തകരെ തിരിച്ചുവിളിക്കണമെന്നും നേപ്പാള്‍ അഭ്യര്‍ഥിച്ചു. ഇതേ തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള 34 രാജ്യങ്ങള്‍ തങ്ങളുടെ രക്ഷാപ്രവര്‍ത്തകരെ തിരിച്ചുവിളിച്ചു.

ഏപ്രില്‍ 25നാണ് നേപ്പാളിനെ തരിപ്പണമാക്കിയ ഭൂകമ്പമുണ്ടായത്. ഏതാണ്ട് 15,000ത്തില്‍ അധികം ആളുകള്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് അനൗദ്യോഗിക വിവരം. പല കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ ഇനിയും നീക്കം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ മരണ സംഖ്യയെക്കുറിച്ച് ശരിയായ വിവരം പുറത്തുവിടാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

earthquake-nepal

വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍ രാവും പകലുമില്ലാതെ ഒമ്പതു ദിവസമായി ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവരികയാണ്. ഇവരുടെ സേവനം പെട്ടെന്നുതന്നെ നിര്‍ത്താന്‍ നേപ്പാള്‍ തീരുമാനിച്ചതിന്റെ കാരണം വ്യക്തമല്ല. രാജ്യത്തെ സേവകരുടെ ഏകോപനം കൃത്യമായി നടത്താന്‍ വേണ്ടിയാണെന്നാണ് സൂചന.

തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം രാജ്യം ഏറ്റെടുക്കുകയാണെന്ന് നേപ്പാള്‍ ഭരണകൂടം അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ആയിരത്തോളം പ്രവര്‍ത്തകര്‍ നേപ്പാളില്‍ എത്തിയിരുന്നു. ഇവരെ തിരിച്ചുവിളിക്കുമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. അതേസമയം, അഭയാര്‍ഥികള്‍ക്ക് ഭക്ഷണമെത്തിക്കുന്നതടക്കമുള്ള സഹായം തുടരുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Nepal earthquake; India, Others Asked to Withdraw Rescue Teams by Nepal Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X