കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ മുംബൈയില്‍ വാങ്ങിയ ഫ്‌ളാറ്റിന് വില 100 കോടി!

  • By Kishor
Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസ് നേതാവും മുന്‍ ബിഹാര്‍ ഗവര്‍ണറുമായ ഡി വൈ പാട്ടീലിന്റെ മകന്‍ അജിന്‍ക്യ പാട്ടീല്‍ മുംബൈയില്‍ ഒരു ഫ്‌ളാറ്റ് വാങ്ങി. ഇതിലെന്താണ് ഇത്ര വാര്‍ത്ത എന്നാണ് ഓര്‍ക്കുന്നതെങ്കില്‍ തെറ്റി. 100 കോടി രൂപയാണ് ഫ്‌ളാറ്റിന് വില. അടുത്ത കാലത്തായി നടന്ന വസ്തു ഇടപാടുകളില്‍ ഏറ്റവും വലിയ വാങ്ങലുകളിലൊന്നാണ് മുംബൈ വോര്‍ലിയിലെ ഈ ഫ്‌ളാറ്റ്.

<strong> ഒട്ടുമിക്ക പെണ്‍കുട്ടികളും ചെയ്യും വൃത്തികെട്ട ഈ 10കാര്യങ്ങള്‍.. നിങ്ങള്‍ക്കറിയാമോ അവ ഏതൊക്കെ എന്ന്?</strong> ഒട്ടുമിക്ക പെണ്‍കുട്ടികളും ചെയ്യും വൃത്തികെട്ട ഈ 10കാര്യങ്ങള്‍.. നിങ്ങള്‍ക്കറിയാമോ അവ ഏതൊക്കെ എന്ന്?

വോര്‍ളി സില്‍വറന്‍സ് ടെറസിലെ 23 നില കെട്ടിടത്തിലാണ് പാട്ടീലിന്റെ മൂന്ന് നിലകളുള്ളത്. കടലിനോട് അഭിമുഖമായിട്ടാണ് നില്‍പ്. പോഷ് റെസിഡന്‍ഷ്യല്‍ ഏരിയയിലെ ഈ വസ്തുക്കൈമാറ്റം നഗരത്തില്‍ ആകമാനം ചര്‍ച്ചയായിട്ടുണ്ട്. പാട്ടീലിന്റെ സ്ഥാപനമായ എ ഐ പി എസ് റിയല്‍ എസ്റ്റേറ്റിന്റെ പേരിലാണ് ഫ്‌ലാറ്റ് വാങ്ങിയിട്ടുള്ളത് എന്നാണ് അറിയുന്നത്. എ ഐ പി എസ് റിയല്‍ എസ്റ്റേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായ രാജേഷ് റോറനാണ് ഇടപാടില്‍ ഒപ്പുവെച്ചത് എന്നാണ് റിപ്പോര്‍ട്ട്.

flat

95.4 കോടി രൂപയാണ് ഫ്‌ളാറ്റിന് വില. 4.7 കോടി രൂപ രജിസ്‌ട്രേഷനുള്ള ചെലവ്. 21, 22, 23 നിലകളാണ് അജിന്‍ക്യ പാട്ടീല്‍ വാങ്ങിയിരിക്കുന്നത്. ടെറസ്സ്, പാര്‍ക്കിംഗ് സൗകര്യങ്ങളും ഫ്‌ലാറ്റിനുണ്ട്. റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ പാട്ടീല്‍ തയ്യാറായിട്ടില്ല. എന്നാല്‍ എ ഐ പി എസ് റിയല്‍ എസ്റ്റേറ്റ് വക്താവ് ദിലീപ് കവാഡ് ഈ ഇടപാട് സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനിയുടെ നിക്ഷേപം എന്ന നിലയ്ക്കാണ് ഫ്‌ലാറ്റ് വാങ്ങിയതെന്നാണ് അദ്ദേഹം പറയുന്നത്.

English summary
Congress leader's son buys apartment in Mumbai for Rs 100 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X