കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബേദ്കർ വേചൻ പ്രതിബന്ധ്!!! ഗുജറാത്തിനെ ഇളക്കിമറിക്കാന്‍ പുതിയ ദളിത് കൂട്ടായ്മ!!!

ഉത്തർ പ്രദേശിൽ നടന്ന ദളിത് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതി. സംഘടന രൂപീകരിക്കുന്നത്

  • By Ankitha
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിലെ ഉനയിലെ ദളിത് പ്രക്ഷോപത്തിനു ശേഷം വീണ്ടു മറ്റൊരു ദളിത് മുന്നേറ്റത്തിനുകൂടി ഗുജറാത്ത് വേദിയാകുന്നു. ഇത്തവണ സംസ്ഥാനത്തിനു പുറത്തുള്ള സംഭവവികാസമാണ് കാരണം. .യോഗി സർക്കാർ യുപിയിൽ അധികാരത്തിലേറിയ ശേഷം ഉത്തർപ്രദേശിൽ ദളിതർക്കു നേരെയുള്ള അക്രമങ്ങൾ വർധിച്ചു വരുകയാണ്. ഇതാണ് ഗുജറാത്തിലെ ദളിതരെ ചൊടിപ്പിച്ചത്.

ഗുജറാത്തിലെ 50 ഓളം ദളിത് അക്ടിവിസ്റ്റുകൾ ചേർന്ന് അംബേദ്കർ വേചൻ പ്രതിബന്ധ് എന്ന പേരിൽ സംഘടന രൂപീകരിച്ചു. സംഘടനയുടെ ആഭിമുഖ്യത്തിൽ ജൂൺ 3 മുതൽ സംസ്ഥാന വ്യാപകമായി റാലി നടത്തി വരുകയാണ്. സഹൻപൂർ സവ്ദർശനത്തിനു ശേഷമാണ് ഈങ്ങനെ ഒരു സംഘടന രൂപീകിക്കാൻ ദളിത് നേതാക്കൾ തീരുമാനിച്ചത്.തുടര്‍ന്ന് ഗുജറാത്തിലെ ഏറ്റവും താഴ്ന്ന വിഭാഗമായി കരുതുന്ന 'വാല്‍മീകി' സമുദായത്തിലെ സ്ത്രീകള്‍ യോഗി ആദിത്യനാഥിന് നാലടി ഉയരവും 125 കിലോ തൂക്കവും ബുദ്ധന്‍ന്റെ രൂപം വരച്ച കൂറ്റന്‍ സോപ്പ് അയച്ചുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

gujarath

ദളിത് ആക്രമണം നടന്ന സഹൻപൂരിൽ ബിജെപിയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചിരുന്നു. അംബേദ്കർ ശോഭ യാത്ര എന്ന് പേരിട്ടിരുന്ന റാലിയിൽ ഒരു ദളിതൻ പോലും ഇല്ലായിരുന്നു.റാലി നടന്നത് മുസ്ലീം വിഭാഗക്കർ തമാസിച്ചിരുന്ന മേഖലയിൽ. അതില്‍ മുഴങ്ങിയ മുദ്രാവാക്യം 'ജയ് ശ്രീറാം', 'യോഗി... യോഗി..' എന്നിങ്ങനെയും.'' - മുതിര്‍ന്ന ദലിത് നേതാവും എ.വി.പി.എസിന്റെ കണ്‍വീനറുമായ മഞ്ചിഭായ് ജാദവ് പറയുന്നു.അടുത്തയിടെ യോഗിയുടെ സന്ദർശനത്തിന് മുന്നോടിയായി ദളിതർക്ക് ഷാപ്പുവും സോപ്പും നൽകിയിരുന്നത് ഏറെ വിവാദമായിരുന്നു.ഇതിൽ ഗുജറത്തിലെ ദളിതർ ശക്തമായി പ്രതികരിച്ചിരുന്നു.അഹമ്മദാബാദില്‍നിന്ന് 100 കിലോ മീറ്റര്‍ അകലെ ധന്‍ധുക്ക ജില്ലയിലെ സന്‍സര്‍ക്കയില്‍നിന്ന് ജൂണ്‍ മൂന്നിന് ആരംഭിച്ച യാത്ര 16ന് വഡോദരയില്‍ സമാപിക്കും.

English summary
Memories of the Una incident that rocked the state in July 2016 are still seething in the minds of Gujarat’s Dalits. Less than a year later, the caste-based violence in Saharanpur district of Uttar Pradesh has further angered the state’s Dalits and prompted them to start a new movement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X