കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ്: അഫ്ഗാനിസ്താനില്‍ യുവാക്കളുടെ റിക്രൂട്ട്‌മെന്റ്, മലയാളിയ്ക്കുവേണ്ടി വലവിരിച്ച് എന്‍ഐഎ

അഫ്ഗാനിസ്താനില്‍ ഐസിസ് റിക്രൂട്ട്‌മെന്റ് നടത്തുന്ന മലയാളിയ്ക്ക് വേണ്ടി എന്‍ഐഎ അന്വേഷണം ഊര്‍ജ്ജിതമാക്കി

  • By Sandra
Google Oneindia Malayalam News

ദില്ലി: അഫ്ഗാനിസ്താനില്‍ ഭീകരസംഘടനയായ ഐസിസിന് വേണ്ടി റിക്രൂട്ട്‌മെന്റ് നടത്തുന്ന മലയാളിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി എന്‍ഐഎ. സജീര്‍ മംഗലശ്ശേരി അബ്ദുള്ള എന്നയാളം കണ്ടെത്തുന്നതിന് വേണ്ടിയാണ് എന്‍ഐഎ വലവിരിച്ചിട്ടുള്ളത്.

രാജ്യത്ത് ഭീകരാക്രമണം നടത്താനിരുന്ന ആറ് മലയാളികളെ എന്‍ഐഎ ഈ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇവര്‍ അറസ്റ്റിലായത്. ഐസിസിന് സിറിയയിലും ഇറാഖിലുമുള്ള സ്വാധീനം നഷ്ടപ്പെടുന്നതോടെ അഫ്ഗാനിസ്താനില്‍ വേരുറപ്പിക്കാന്‍ ഐസിസ് പദ്ധതിയിടുന്നതിന്റെ ഭാഗമായാണ് റിക്രൂട്ട്‌മെന്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മലയാളി യുവാവിനെത്തേടി

മലയാളി യുവാവിനെത്തേടി

അഫ്ഗാനിസ്താനില്‍ ഐസിസിന് വേണ്ടി റിക്രൂട്ട്‌മെന്റ് നടത്തുന്ന സജീര്‍ മംഗലശ്ശേരി അബ്ദുള്ള എന്നയാള്‍ക്ക് വേണ്ടി യുഎഇയിലും അഫ്ഗാനിസ്താനിലുമാണ് തിരച്ചില്‍ നടത്തുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലക്ഷ്യം വയ്ക്കുന്നത് അഫ്ഗാനിസ്താനെ

ലക്ഷ്യം വയ്ക്കുന്നത് അഫ്ഗാനിസ്താനെ

അമേരിക്കയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണങ്ങള്‍ സിറിയിയിലേയും ഇറാഖിലേയും ഐസിസ് കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്നതോടെ ഐസിസ് അഫ്ഗാനിസ്താനെയാണ് ലക്ഷ്യം വയ്ക്കുന്നത്.

ആയുധ പരിശീലനം

ആയുധ പരിശീലനം

അഫ്ഗാനിസ്താനില്‍ വേരുറപ്പിക്കാന്‍ ആയുധ പരിശീലനം നേടാനാണ് ഐസിസ് ഇന്ത്യയില്‍ റിക്രൂട്ട് ചെയ്തിട്ടുള്ള ഐസിസ് പോരാളികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. സ്‌ഫോടനവസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള പരിശീലനവും ഐസിസ് നല്‍കിവരുന്നുണ്ട്. അഫ്ഗാനിസ്താനിലെ നങ്കര്‍ഹറിലേക്ക് കടക്കാനാണ് ഐസിസ് പദ്ധതിയിടുന്നത്.

വിദ്യാസമ്പന്നര്‍ ഐസിസിലേക്ക്

വിദ്യാസമ്പന്നര്‍ ഐസിസിലേക്ക്

അബ്ദുള്ള ഐസിസിലേക്ക് റിക്രൂട്ട് ചെയ്തവര്‍ വിദ്യാസമ്പന്നരാണ്. കേരളത്തിലെ പാനൂരില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് ദോഹയില്‍ താമസമാക്കിയ മന്‍സീദ് ബിന്‍ മുഹമ്മദ് ഇവരിലൊരാളാണ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന മന്‍സീദ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു.

കൊടൈക്കനാലില്‍ ആക്രമണം

കൊടൈക്കനാലില്‍ ആക്രമണം

അബ്ദുള്ള റിക്രൂട്ട് ചെയ്ത യുവാക്കള്‍ കൊടൈക്കനാലില്‍ ഇസ്രായേലി വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ലക്ഷ്യംവച്ചിരുന്നുവെന്ന് എന്‍ഐഎ ആരോപിക്കുന്നു. ഇതിന് പുറമേ കേരളത്തിലെ ബിജെപി നേതാക്കള്‍ക്കെതിരെയും മുസ്ലിം വിരുദ്ധ വിധി പുറപ്പെടുവിക്കുന്ന ജഡ്ജിമാര്‍ക്കെതിരെയും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു.

അഫ്ഗാനിസ്താനിലേക്കെത്താന്‍

അഫ്ഗാനിസ്താനിലേക്കെത്താന്‍

പ്രായപൂര്‍ത്തിയാവാത്ത എട്ട് പേരുള്‍പ്പെടെ 21 കേരളീയര്‍ക്ക് അഫ്ഗാനിസ്താനിലെ നങ്കര്‍ഹാറിലേക്ക് കടക്കാനുള്ള സൗകര്യം എന്‍ഐഎ അന്വേഷിക്കുന്ന അബ്ദുള്ള ഒരുക്കിക്കൊടുത്തിരുന്നു. 67 ഓളം ഇന്ത്യക്കാര്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

ഇന്ത്യയില്‍ ആക്രമണം

ഇന്ത്യയില്‍ ആക്രമണം

എന്‍ഐഎ ഒക്ടോബറില്‍ അറസ്റ്റ് ചെയ്തവരില്‍ തമിഴിനാട് സ്വദേശിയായ സുബ്ഹാനി ഹാജ മൊയ്തീന്‍ ഐസിസ് ഭീകരരുമായി ചേര്‍ന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്കെതിരെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരിന്നു.

 ഐസിസില്‍ നിന്ന് തിരിച്ചെത്തി

ഐസിസില്‍ നിന്ന് തിരിച്ചെത്തി

2015ല്‍ ഐസിസില്‍ ചേരുന്നതിനായി തുര്‍ക്കിയിലേക്ക് കടന്ന മൊയ്തീനെ ഐസിസ് പേരാളികള്‍ക്കെതിരെ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് 40 ദിവസം തടവിലാക്കിയിരുന്നു. പിഴയടച്ചാല്‍ വിട്ടയക്കാമെന്ന് ഐസിസ് അറിയിച്ചതോടെ ഇന്ത്യന്‍ കോണ്‍സുലേ്റ്റിന്റെ സഹായത്തോടെ രാജ്യത്ത് തിരിച്ചെത്തി.

തുര്‍ക്കിയില്‍ നിന്ന് മടങ്ങിയെങ്കിലും

തുര്‍ക്കിയില്‍ നിന്ന് മടങ്ങിയെങ്കിലും

ഐസിസ് കേന്ദ്രമായ തുര്‍ക്കിയില്‍ നിന്ന് മടങ്ങിയെങ്കിലും ഐസിസ് ഭീകരന്‍ സുല്‍ത്താന്‍ അര്‍മാറുമായി ബന്ധം പുലര്‍ത്തിപ്പോന്ന മൊയ്തീന്‍ ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിന് പദ്ധതിയിടുന്നതിനിടയിലാണ് എന്‍ഐഎയുടെ പിടിയിലാവുന്നത്.

English summary
NIA hunts for Kerala man who is key ISIS recruiter in Afghanistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X