കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഫ്രിക്കൻ വിദ്യാർത്ഥികൾക്ക് നേരെ വംശീയാധിക്രമം !!! യോഗി ആദിത്യ നാഥിനോട് സുഷമ സ്വരാജ് വിശദീകരണം തേടി

ഗ്രേറ്റര്‍ നോയിഡയില്‍ 12 വയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ടാണ് ആഫ്രിക്കന്‍ വംശജര്‍ക്ക് എതിരെ ആക്രമണം നടന്നത്.

  • By മരിയ
Google Oneindia Malayalam News

നോയ്ഡ: ആഫ്രിക്കന്‍ വംശജര്‍ക്കേ നേരെ വംശീയ അധിക്ഷേപം നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം നേടി. ഗ്രേറ്റര്‍ നോയിഡയില്‍ 12 വയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ടാണ് ആഫ്രിക്കന്‍ വംശജര്‍ക്ക് എതിരെ ആക്രമണം നടന്നത്.

12 വയസ്സുകാരന്റെ മരണം

12 വയസ്സുള്ള മനീഷ് ഖാരി എന്ന വിദ്യാര്‍ത്ഥി ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. മയക്കുമരുന്നിന്റെ ഉപയോഗമാണ് മരണത്തിന് കാരണമായതായെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹവുമായി ജനാവലി മനീഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു.

ആരോപണം

പ്രദേശത്ത് മയക്കുമരുന്ന് വിതരണം നടത്തുന്നത് ആഫ്രിക്കന്‍ വംശജരാണെന്നാണ് നാട്ടുകാരുടെ ആരോപണം. ദില്ലിയിലും ചുറ്റും പഠനം നടത്തുന്ന പലരും താമസിയ്ക്കുന്നത് നോയിഡയില്‍ ആണ്. ഇവരുടെ കൈവശം മയക്കുമരുന്ന്ും കഞ്ചാവും ഉണ്ടെന്നും ഇത് കുട്ടികള്‍ അടക്കമുള്ള തദ്ദേശവാസികള്‍ക്ക് വിതരണം ചെയ്യാറുണ്ടെന്നും നാട്ടുകാര്‍ ആരോപിയ്ക്കുന്നു.

പ്രകോപനം

വൈകുന്നത് പ്യാരി മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനിറങ്ങിയ ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരെ വംശീയമായി അധിക്ഷേപിച്ചെന്നും പരാതി ഉണ്ട്.

സ്ത്രീകള്‍ക്ക് നേരെയും

ആഫ്രിക്കന്‍ വംശജരായ യുവതികള്‍ക്ക് നേരെയും അതിക്രമം നടന്നു. ചിലര്‍ക്ക് കയ്യേറ്റത്തില്‍ പരിക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളെ നോയിഡയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

നോയിഡയില്‍ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വംശീയാധിക്രമം ഉണ്ടായ സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി.

ആദിത്യനാഥിന്റെ മറുപടി

ആഫ്രിക്കൻ വിദ്യാർത്ഥികൾക്ക് നേരെ വംശീയാധിക്രമം ഉണ്ടായതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സുഷമ സ്വരാജിനെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 4 പേർ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ഉണ്ട്.

English summary
Most of the victims of the mob attack were doing their evening shopping near Pari Chowk.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X