കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാർ രാഷ്ട്രീയത്തിലെ പിളർപ്പിന് പിന്നിലെ കാരണം !! പ്രതികരിക്കാതെ നിതീഷും ലാലുവും!!

ജെഡിയു- ആർജെഡി മഹാസഖ്യത്തിൽ വിള്ളൽ

  • By Ankitha
Google Oneindia Malayalam News

പാട്ന: ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവു പ്രബലരായ ശക്തികളായിരുന്നു ജെഡിയു- ആർജെഡി സഖ്യം. എന്നാൽ ഇന്ന് ഈ സഖ്യത്തിൽ വിള്ള വീണിരിക്കുകയാണ്. സഖ്യത്തിലുണ്ടായ വിള്ളലിൽ ബീഹാർ രാഷ്ട്രീയവും അതു പോലെ ഇന്ത്യൻ രാഷ്ട്രീയത്തിലും വൻ വഴിത്തിരുവാണ് ഉണ്ടായിരിക്കുന്നത്.

jdu-rjd

മലാനിയുടെ പിൻമാറ്റം വെട്ടിലാക്കിയത് കെജ്‌രിവാളിനെ!!! ഫീസ് ഇനത്തിൽ നൽകേണ്ടത് കോടികൾ !!! മലാനിയുടെ പിൻമാറ്റം വെട്ടിലാക്കിയത് കെജ്‌രിവാളിനെ!!! ഫീസ് ഇനത്തിൽ നൽകേണ്ടത് കോടികൾ !!!

ലാലുപ്രസാദ് യാദവിന്റെ മകനും ഉപുമഖ്യമന്ത്രിയായ തേജസ്വി യാദവിന്റെ മന്ത്രി സഭയിൽ നിന്നുള്ള പുറത്തു പോക്ക് വൻ വഴിത്തിരിവ് സൃഷ്ടിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്

പാർട്ടിയുടെ പിളർപ്പ്

പാർട്ടിയുടെ പിളർപ്പ്

അഴിമതി ആരോപണത്തെ തുടർന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കണമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആര്‍ജെഡിയും ജെഡിയുവും തമ്മിലുള്ള സഖ്യം തേജസ്വിയുടെ രാജി ആവശ്യത്തിലൂടെ തകരുമോയെന്നാണ് ബിഹാര്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

നിലപാടിൽ അയവില്ലാതെ നിതീഷ് കുമാർ

നിലപാടിൽ അയവില്ലാതെ നിതീഷ് കുമാർ

ജെഡിയു- ആർജെഡി പാര്‍ട്ടികളുടെ പ്രത്യേകം പ്രത്യേകം സാമാജികരുടെ യോഗം വിളിച്ച് ചേര്‍ത്ത് രാജിക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ തേജസ്വി പ്രസാദ് യാദവിന്റെ മന്ത്രിസഭയില്‍ നിന്നുള്ള പുറത്തുപോക്കില്‍ സന്ധിയില്ലെന്ന നിലപാടിലാണ് സ്വീകരിച്ചിരിക്കുന്നത്.

രാജിവെയ്ക്കേണ്ടെന്ന് ആർജെഡിയു

രാജിവെയ്ക്കേണ്ടെന്ന് ആർജെഡിയു

തേജസ്വി യാദവ് രാജിവെയ്ക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നാണ് ആർജെഡിയുവിന്റെ വാദം. എന്നാൽ നിതീഷ് കുമാർ നിലപാട് കടുപ്പിച്ചതോടെയാണ് ബീഹാർ രാഷ്ട്രീയം വീണ്ടും ചൂട് പിടിച്ചത്.

 ബിജെപിയെ ചെറുക്കാൻ ഉണ്ടാക്കിയ മഹാസഖ്യം

ബിജെപിയെ ചെറുക്കാൻ ഉണ്ടാക്കിയ മഹാസഖ്യം

ബീഹാറില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് ലാലു പ്രസാദി യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡി. എന്നാൽ നേരത്തെയുണ്ടാക്കിയ രാഷ്ട്രീയ സന്ധിയുടെ പുറത്താണ് രണ്ടാം സ്ഥാനത്തെത്തിയു നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയത്. ബിജെപിയെ ചെറുക്കാന്‍ ബിഹാറില്‍ കോണ്‍ഗ്രസ് അടക്കം പാര്‍ട്ടികളെ ഒരുമിപ്പിച്ച് മഹാസഖ്യം ഉണ്ടാക്കിയാണ് നിതീഷ് കുമാര്‍ അധികാര തുടര്‍ച്ച നേടിയത്

മോദി സർക്കാരിനോട് ചാഞ്ഞ് നിതീഷ്

മോദി സർക്കാരിനോട് ചാഞ്ഞ് നിതീഷ്

മന്ത്രിസഭ രൂപീകൃതമായതിന് പിന്നാലെ ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മൃദുസമീപനമാണ് നിതീഷ് കുമാർ സ്വീകരിച്ചത്. ബീഹാറിൽ പലപല ഘട്ടങ്ങളിലായി നിതീഷ് പക്ഷം മോദി സർക്കാരിന് പിന്തുണ നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ ലാലുപ്രസാദ് രംഗത്തെത്തുകയും എതിർപ്പ് അറിയിക്കുകയും ചെയ്തിരുന്നു.

സിബിഐ കേസ് രാഷ്ട്രീയ പകപോക്കൽ

സിബിഐ കേസ് രാഷ്ട്രീയ പകപോക്കൽ

തനിക്കും തന്റെ കുടുംബത്തിനുമെതിരെയുള്ള അഴിമതി ആരോപണങ്ങൾ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാമെന്ന് ലാലുവിന്റെ വാദം. എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ കേന്ദ്രത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് നിതീഷ് കുമാര്‍ സ്വീകരിച്ചത്. അഴിമതി ആരോപണങ്ങളില്‍ ബന്ധിക്കപ്പെട്ട ആര്‍ജെഡി സഖ്യം ഉപേക്ഷിക്കില്ലെന്ന ബലമാണ് ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്ക് നിതീഷിന് പ്രേരകമാകുന്നത്. അഥവാ ലാലുവിന്റെ പിന്തുണ പിന്‍വാലിച്ചാല്‍ ബിജെപിയുടെ പിന്തുണയില്‍ അധികാരം തുടരാമെന്ന നിതീഷിന്റെ കണക്കുകൂട്ടൽ.

സിബിഐ പ്രതികരിക്കാതെ നിതീഷ്

സിബിഐ പ്രതികരിക്കാതെ നിതീഷ്

ജൂലൈ 7ന് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തില്‍ റെയ്ഡ് നടന്നത് മുതല്‍ നിതീഷും ജെഡിയുവും കേസില്‍ ലാലുവിനും മകനും പിന്തുണ അറിയിക്കുകയോ രാഷ്ട്രീയമായി നിലപാടെടുക്കുകയോ ചെയ്തിരുന്നില്ല. ബിഹാറിലെ മഹാസഖ്യത്തിലെ മൂന്നാമതുള്ള കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ ലാലുവിന് പ്രത്യക്ഷത്തില്‍ പിന്തുണ പ്രഖ്യാപിച്ചെങ്കിലും പിന്നീട് മൗനം പാലിക്കുകയായിരു്ന്നു. തേജസ്വിയുടെ രാജി ബീഹാർ രാഷ്ട്രീയത്തെ തകിടം മറിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

English summary
The fortune of the alliance between Nitish Kumar and Lalu Yadav in Bihar is likely to be decided today as both leaders hold separate meetings with their legislators on the same agenda: whether Lalu Yadav's son, Tejashwi, should quit as Deputy Chief Minister because of corruption charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X