കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനതാപരിവാര്‍ ഖുദാ ഗവാ! ലാലുവും നിതീഷും പിരിയുന്നു?

Google Oneindia Malayalam News

പട്‌ന: കൊട്ടിഘോഷിക്കപ്പെട്ട ജനതാ പരിവാര്‍ ലയനം തല്‍ക്കാലം നടക്കാന്‍ സാധ്യതയില്ലെന്ന് സൂചന. പട്‌നയില്‍ നിന്നുള്ള പുതിയ സംഭവ വികാസങ്ങളാണ് ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഒരുമിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നത്. ലാലു പ്രസാദ് യാദവ് പങ്കെടുക്കേണ്ടിയിരുന്ന ഒരു പൊതുപരിപാടി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഏകപക്ഷീയമായി റദ്ദാക്കിയതാണ് ഈ സംശയങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ബിഹാറിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ അനിഷേധ്യരായ തലവന്മാരാണ് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവും ജെ ഡി യു നേതാവ് നിതീഷ് കുമാറും. നിഷാദ് മഹാറാലി എന്ന് പേരിട്ട മത്സ്യബന്ധനത്തൊഴിലാളികളുടെ സമ്മേളനത്തിലായിരുന്നു ഇരു നേതാക്കളും ഒരുമിച്ച് വേദി പങ്കിടേണ്ടിയിരുന്നത്. എന്നാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന നിതീഷ് കുമാര്‍ ശനിയാഴ്ച പരിപാടി റദ്ദ് ചെയ്യുകയായിരുന്നു.

lalu-nitish

രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവ് പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഏപ്രില്‍ 19 ന് പട്‌നയില്‍ ലാലു പ്രസാദ് യാദവ് പങ്കെടുത്ത ഒരു പരിപാടിയില്‍ എത്താതെ നിതീഷ് കുമാര്‍ ഒഴിഞ്ഞുമാറിയിരുന്നു. ലാലുവിനൊപ്പം വേദി പങ്കിടാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് നിതീഷ് കുമാര്‍ ഇങ്ങനെ ചെയ്യുന്നത് എന്നാണ് അഭ്യൂഹം.

എന്നാല്‍ ഇതില്‍ യാതൊരു തരത്തിലുള്ള രാഷ്ട്രീയവും ഇല്ല എന്നാണ് ആര്‍ ജെ ഡി നേതാക്കള്‍ പറയുന്നത്. കണ്ണിന് ഓപ്പറേഷന്‍ കഴിഞ്ഞത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് നിഷാദ് മഹാറാലി റദ്ദ് ചെയ്തത് എന്നാണ് നിതീഷ് കുമാര്‍ ഒരു ചോദ്യത്തിന് മറുപടിയായി മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞത്. ലാലു പ്രസാദ് യാദവാകട്ടെ സംഭവത്തോട് പ്രതികരിച്ചിട്ടേയില്ല.

English summary
Bihar Chief Minister Nitish Kumar and RJD President Lalu Prasad once again would not share the dais at a programme today triggering speculation of a logjam in the coming together of JD(U) and RJD.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X